Advertisment

ഇത് മോഡിയുടെ'നിഷ്ഠൂരമായ പുതിയ ഇന്ത്യ'; രാജസ്ഥാനിലെ ആള്‍ക്കൂട്ടക്കൊലയെ അപലപിച്ച് രാഹുല്‍ ഗാന്ധി

New Update

ന്യുഡല്‍ഹി: രാജസ്ഥാനില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇതാണ് മോഡിയുടെ നിഷ്ഠൂരമായ പുതിയ ഇന്ത്യ. ഇവിടെ വെറുപ്പാണ് ഭരിക്കുന്നത്. ജനങ്ങളെ തല്ലിച്ചതച്ച് മരിക്കാന്‍ വിടുകയാണ്. രാഹുല്‍ ട്വീറ്റ് ചെയ്തു.

Advertisment

publive-image

ജനക്കൂട്ടം ആക്രമിച്ചയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ അല്‍വാര്‍ പോലീസിന് മൂന്നു മണിക്കൂര്‍ സമയം വേണ്ടിവന്നു. ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിക്കാനാണ് ഇത്രയും സമയം. യാത്രയില്‍ അവര്‍ ചായക്കു വേണ്ടി ഇടവേളയെടുത്തു. ഇത് മോഡിയുടെ പുതിയ ഇന്ത്യയാണ്. ഇവിടെ മനുഷ്യത്വം വെറുപ്പിന് വഴിമാറിയിരിക്കുന്നു. ജനങ്ങളെ തല്ലിക്കൊന്നു- രാഹുല്‍ ട്വിറ്ററില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പശുവിനെയും കൊണ്ട് നടന്നുപോയ ആളെ പശുക്കടത്താണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. മര്‍ദ്ദനമേറ്റ് അവശനിലയില്‍ കിടന്ന രക്ബര്‍ ഖാനെ (28) ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് പോലീസ് പശുക്കളെ ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതമായി എത്തിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ചായകുടിക്കാന്‍ കയറിയതും വിവാദമായിരുന്നു.

Advertisment