Advertisment

ബിഎസ്-VI യമഹ R15 V3.0 യുടെ വില രണ്ടാം തവണയും വർധിപ്പിച്ച് യമഹ

New Update

ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിൾ ശ്രേണിയിലെ ജനപ്രിയനായ ബിഎസ്-VI യമഹ R15 V3.0 യുടെ വില രണ്ടാം തവണയും വർധിപ്പിച്ച് യമഹ. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച മോഡൽ 2019 ഡിസംബറിലാണ് ഇന്ത്യൻ നിരത്തിൽ എത്തുന്നത്.

Advertisment

publive-image

1,45,300 രൂപയുടെ പ്രാരംഭ വിലയിലാണ് ബിഎസ്-VI യമഹ R15 V3.0 വിപണിയിൽ ഇടംപിടിച്ചത്. തണ്ടർ ഗ്രേ, റേസിംഗ് ബ്ലൂ, ഡാർക്ക് നൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിൽ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ നിറത്തെ ആശ്രയിച്ച് ഇരുചക്ര വാഹനത്തിന്റെ വില വ്യത്യാസപ്പെടും.

R15 V3.0 ബിഎസ്-VI മോഡലിന്റെ വില മെയ് മാസത്തിലാണ് ആദ്യമായി യമഹ വർധിപ്പിച്ചത്. എന്നാൽ നിലവിലെ വിപണി സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾക്ക് വില കൂട്ടിയതിനു പിന്നാലെ ജാപ്പനീസ് കമ്പനിയും സ്പോർട്സ് മോട്ടോർസൈക്കിളിന്റെ വില പരിഷ്ക്കരിക്കുകയായിരുന്നു.

ബിഎസ്-VI യമഹ R15 V3.0 യുടെ മൂന്ന് കളർ ഓപ്ഷനുകൾക്കും ഇപ്പോൾ 2,100 രൂപയാണ് വർധിച്ചിരിക്കുന്നത്. അതായത് തണ്ടർ ഗ്രേ കളറിനായി ഇനി മുതൽ 1,47,900 രൂപയും റേസിംഗ് ബ്ലൂവിനായി 1.49 ലക്ഷം രൂപയും ഡാർക്ക് നൈറ്റ് പതിപ്പിനായി 1.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മൂടക്കേണ്ടത്.

bs6 yamaha
Advertisment