Advertisment

വിദേശ ചികിത്സയ്ക്ക് അനുവദിക്കുന്ന ബജറ്റ് കുവൈറ്റിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ വിനിയോഗിക്കണമെന്ന് അസോസിയേഷനുകള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വിദേശത്തേക്ക് രോഗികളെ ചികിത്സയ്ക്കായി അയക്കുന്നതിന് ചെലവഴിക്കുന്ന തുക കുവൈറ്റിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനാണ് വിനിയോഗിക്കേണ്ടതെന്ന അഭിപ്രായവുമായി പബ്ലിക് വെല്‍ഫെയര്‍ അസോസിയേഷനുകളും ആക്ടിവിസ്റ്റുകളും രംഗത്ത്.

വിദേശ ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഴിമതിയിലേക്കുള്ള വാതായനമാണ് തുറന്നിടുന്നതെന്ന് കുവൈറ്റ് ട്രാന്‍സ്‌പെരന്‍സി സൊസൈറ്റി മേധാവി മജീദ് അല്‍ മുത്തൈരി പറഞ്ഞു. വിദേശ ചികിത്സ രാഷ്ട്രീയനേട്ടത്തിനായാണ് ഉപയോഗിക്കുന്നതെന്ന് കൊവിഡ് പ്രതിസന്ധി തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിദേശ ചികിത്സ പൂര്‍ണമായും ഒഴിവാക്കുക സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കണമെന്നും അല്‍ മുത്തൈരി ആവശ്യപ്പെട്ടു.

Advertisment