Advertisment

ഈ വര്‍ഷം മാത്രം 1.4 ലക്ഷം വിദ്യാര്‍ഥികള്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയെന്ന്‍ ധനമന്ത്രി. 45000 ഹൈടെക് ക്ലാസ് മുറികള്‍ ഈ വര്‍ഷം. 500 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ 1 കോടി രൂപ സഹായം

author-image
admin
New Update

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പിലാക്കിയ പരിഷ്കരണങ്ങള്‍ ഫലം കണ്ടതായി ധനമന്ത്രി തോമസ്‌ ഐസക്. ഈ വര്‍ഷം മാത്രം അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് 1.4 ലക്ഷം വിദ്യാര്‍തികള്‍ എയ്ഡഡ് സ്കൂളുകളിലേക്ക് അഡ്മിഷന്‍ നേടിയെത്തിയത് ഈ പരിശ്രമങ്ങളുടെ വിജയമായി അദ്ദേഹം തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Advertisment

publive-image

ഈ സാഹചര്യത്തില്‍ എയ്ഡഡ് മേഖലയില്‍ പഠന പാട്യേതര മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കി. 4885 സ്കൂളുകളിലായി 45000 ക്ലാസ് മുറികള്‍ ഈ വര്‍ഷം തന്നെ ഹൈടെക് ക്ലാസ് മുറികളായി പരിവര്‍ത്തനം ചെയ്യും.

20000,10000,15000 എന്നിങ്ങളെ മൂന്ന്‍ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 1 കോടി രൂപ സഹായം ബജറ്റില്‍ വകയിരുത്തുന്നു. ആയിരം കുട്ടികളില്‍ കൂടുതലുള്ള എയ്ഡഡ് സ്കൂളുകള്‍ക്ക് നല്‍കി വരുന്ന 3 കോടി രൂപയുടെ സഹായം ഈ വര്‍ഷം ലിസ്റ്റില്‍ നിന്ന് പുറത്തായ സ്കൂളുകള്‍ക്ക് അനുവദിക്കും.

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റലൈസേഷനായി 33 കോടി രൂപ വകയിരുത്തി. കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളും വകയിരുത്തിയിട്ടുണ്ട്.

Advertisment