Advertisment

സംസ്ഥാന ബജറ്റ് 2018 ;പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

New Update

അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് വരവും ചെവലും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നുവെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് .ജിഎസ്ടി വന്നിട്ടും വാറ്റിന് സമാനമായ നികുതിയാണ് സംസ്ഥാനത്ത് .സാമ്പത്തിക ബാധ്യത കണക്കിലെടുത്തേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കൂ .നികുതി വരുമാനം കുറഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.20 മുതല്‍ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്ന പ്രതീക്ഷ തെറ്റി. വര്‍ധിച്ചത് 14% മാത്രം.

Advertisment

publive-image

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികള്‍ മാര്‍ച്ച് -ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. സോഫ്റ്റ് വെയര്‍ തയ്യാറായി. ഇതില്‍ നിന്ന് കിഫ്ബിയ്ക്ക് വിഭവ ശേഖരണം നടത്താം.കിഫ്ബി വഴി നിക്ഷേപം തുടരും. കിഫ്ബി അക്ഷയനിധിയല്ല. പക്ഷേ ബാധ്യതയാവില്ലെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കും .ആറ് ലക്ഷത്തോളം അര്‍ഹരായവര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തുപോയി. ഇത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഭക്ഷ്യ സബ്‌സിഡിക്ക് 950 കോടി വകയിരുത്തി .

പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കും .ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി വകയിരുത്തി .വാക്‌സിന്‍ വിരുദ്ധതയും ആധുനിക വൈദ്യ ശാസ്ത്രത്തിനോടുള്ള വിമുഖതയും വെല്ലുവിളിയാകുന്നു. ഇതിനെ ഗൗരവമായി കാണണമെന്ന് മന്ത്രി പറഞ്ഞു .എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വകുപ്പ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍.സി.സിക്ക് തുല്യമായി വികസിപ്പിക്കും. കൊച്ചിയിലും ഇതിന് സമാനമായ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കും .

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

മത്സ്യമേഖലയ്ക്ക് 600 കോടി

കോഴിത്തീറ്റ ഫാക്ടറിക്ക് 20കോടി .

ഇറച്ചിക്കോഴി വളര്‍ത്തല്‍ പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍.

വിശപ്പ് രഹിതപദ്ധതിക്ക് 20കോടി .

വിപണി ഇടപെടലിന് 260 കോടി

മ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി

ഭക്ഷ്യ സബ്‌സിഡിക്ക് 950 കോടി വകയിരുത്തി

കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം

പൊതു ആരോഗ്യസംരക്ഷണത്തിന് 1685 കോടി

ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 25600 കോടി

പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി

സ്‌കൂളുകള്‍ക്ക് 60 ലക്ഷം മുതല്‍ 1 കോടി വരെ

4,21,000 ഭവനരഹിതര്‍ക്ക് വീടുകള്‍

ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സംവിധാനം

ക്യാന്‍സര്‍-ഹൃദ്രോഹ ചികിത്സാ പദ്ധതികള്‍

മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ നിയമനം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡം പുതുക്കുന്നു

സ്പഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായം 40 കോടിയാക്കി

അംഗപരിമിതരുടെ മക്കള്‍ക്ക് വിവാഹ ധനസഹായം ഉയര്‍ത്തി

അടുത്ത വര്‍ഷം മുതല്‍ വയോജന ബജറ്റ്

എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 50 കോടി

വനിതാ സൗഹൃദ പദ്ധതികള്‍ക്ക് 267 കോടി അനുവദിക്കും

ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നു

കുടുംബശ്രീക്ക് 20 ഇന പരിപാടി

കുടുംബശ്രീക്ക് 200 കോടി രൂപ വകയിരുത്തി

2018-19 വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആഘോഷിക്കും

സാമൂഹ്യ പെൻഷനിൽ നിന്നും പുറത്താകുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി

സ്‌ത്രീസുരക്ഷയ്‌ക്ക് 50കോടി, വനിതാക്ഷേമത്തിന് 1267കോടി

പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ ക്ഷേമത്തിനായി 3113 കോടി

എഞ്ചിനീയറിങ് തോറ്റ 20,000 വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയൽ കോഴ്സ്

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 1000 രൂപയായിരുന്നു

ട്രാൻസ്ജെൻഡറുകൾക്ക് 10കോടി

ട്രാൻസ്ജെൻഡറുകളുടെ ക്ഷേമ പദ്ധതികള്‍ക്കായി 10കോടി രൂപ അനുവദിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു

സ്വകാര്യ കശുവണ്ടി കമ്പനികള്‍ക്ക് 20 കോടി

നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ശന നടപടി

നാളികേര വികസനത്തിന് 50 കോടി

ജൈവ കൃഷി 10 കോടി രൂപ അനുവദിച്ചു

കേരളാ അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

കശുവണ്ടി വികസനത്തിന് 54 കോടി

സ്വകാര്യനിക്ഷേപത്തിന് ഇളവ്

മൂന്ന് കോടി വൃക്ഷത്തൈകള്‍

ഭൂ നികുതി കൂട്ടി,

സാര്‍വത്രിക ആരോഗ്യ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി. ആര്‍എസ്ബിഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം.

4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീടുകള്‍. ലിസ്റ്റില്‍ ഇല്ലാത്ത നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വകുപ്പുകള്‍. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വകുപ്പുകള്‍ . അപകട സ്ഥലങ്ങളില്‍ അടിയന്തരമായി എത്തി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഊബര്‍ ടാക്‌സി മാതൃകയില്‍ ആംബുലന്‍സ് സംവിധാനം രൂപീകരിക്കും. മൊബൈല്‍ ആപ്പ് വഴിയാവും ഇതിന്റെ പ്രവര്‍ത്തനം .

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് 60 ലക്ഷം മുതല്‍ 1 കോടി വരെ സഹായം .സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡം പുതുക്കുന്നു. അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി വരുന്നു. പെന്‍ഷനുള്ള നിബന്ധന പുതുക്കി.സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 33 കോടി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക മാസ്റ്റര്‍പ്ലാന്‍.

അടുത്ത വര്‍ഷം മുതല്‍ വയോജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തി വയോജന ബജറ്റ് തയ്യാറാക്കും . അംഗപരിമിതരുടെ മക്കള്‍ക്ക് വിവാഹ ധനസഹായം 10,000 രൂപയില്‍ നിന്ന് 30,000 രൂപയാക്കി ഉയര്‍ത്തി . 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍ ഒപ്പം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇല്ല. ഇവര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാന്‍ തിരിച്ചടയ്‌ക്കേണ്ടി വരും .

Advertisment