Advertisment

കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്; കെട്ടിടത്തില്‍ കുടുങ്ങിയവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

New Update

ചെന്നൈ: ചെന്നൈയിലെ തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുത്തി. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

publive-image

കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ നാല്‍പതിലധികം തൊഴിലാളികള്‍ അകത്തുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. തകരുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂടുതല്‍ പേര്‍ കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Advertisment