Advertisment

ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരണം പതിനേഴായി

New Update

ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായതിന് പിന്നാലെ തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയില്‍ 17 മരണം.തെക്കന്‍ ജില്ലകളിലാണ് വ്യാപക മഴക്കെടുതിയുണ്ടായത്. കനത്ത കൃഷി നാശവുമുണ്ടായി. ചെന്നൈ നഗരത്തിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

Advertisment

publive-image

രാമനാഥപുരത്തിനടുത്ത് മാന്നാര്‍ കടലിടുക്കില്‍ ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും തമിഴ്നാട്ടില്‍ മഴ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടങ്ങള്‍ തകര്‍ന്നും വൈദ്യുതാഘാതമേറ്റും മരിച്ചവരുടെ എണ്ണം 17 ആയി.

രാമനാഥപുരം, കടലൂര്‍, തഞ്ചാവൂര്‍, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടം. കാഞ്ചീപുരത്തിനടുത്ത് പലാര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു.

ഇതില്‍ രണ്ടു പേര്‍ സഹോദരിമാരാണ്. തഞ്ചാവൂരിന് സമീപം കുംഭകോണത്ത് ഭിത്തി തകര്‍ന്ന് ദമ്ബതികള്‍ മരിച്ചു. പുതുക്കോട്ടയിലും മയിലാടു തുറയിലും വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരണമടഞ്ഞു.

ഇന്നും നാളെയും കന്യാകുമാരി, തെങ്കാശി, കടലൂര്‍, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

buravi strom taminadu4
Advertisment