Advertisment

ചര്‍ച്ചയല്ല നടന്നത്, പിണറായിയുടെ വിരട്ടല്‍. ഒരു ചുക്കും ചെയ്യില്ലെന്ന് തെളിച്ചു പറഞ്ഞു. സമരം പിന്‍വലിക്കാന്‍ സമയം നല്‍കിയത് ഒരു മണിക്കൂര്‍, വാലും ചുരുട്ടി ബസുടമകള്‍ സമരം പിന്‍വലിച്ചത് എന്നെങ്കിലും പരിഗണിക്കാം എന്ന്‍ സര്‍ക്കാര്‍ പറഞ്ഞെന്ന അവകാശവുമായി

New Update

publive-image

Advertisment

തിരുവനന്തപുരം: ബസുടമകള്‍ സ്വകാര്യ ബസ് സമരം പിന്‍വലിച്ചത് പിണറായിയുടെ വിരട്ടലില്‍ ഭയന്ന്. ഏതാനും ആവശ്യങ്ങള്‍ എങ്കിലും പരിഗണിക്കാം എന്ന് പറയണമെന്ന ബസുടമകളുടെ ആവശ്യത്തിനു ഒരു ചുക്കും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയത്രേ.

ഒരു മണിക്കൂര്‍ സമയമാണ് സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ബാസുടമകള്‍ക്ക് നല്‍കിയത് . അതിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ മുഴുവന്‍ ബസുകളും പിടിച്ചെടുക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുകയും ചെയ്യുമെന്നായിരുന്നു പിണറായിയുടെ മുന്നറിയിപ്പ് .

publive-image

ഏതാനും മിനിറ്റുകള്‍ മാത്രമാണ് ചര്‍ച്ച നീണ്ടത്. പറയാനുള്ളത് തെളിച്ചു പറഞ്ഞിട്ട് ബസുടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ മുഖ്യമന്ത്രി ഇറങ്ങിയപ്പോള്‍ ബസുടമകള്‍ക്ക് മുന്‍പില്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു.

സത്യത്തില്‍ അവരുടെ ആവശ്യങ്ങള്‍ എന്നെങ്കിലും പരിഗണിക്കാം എന്ന മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.

ഒടുവില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ അറിയിക്കുകയായിരുന്നു. 'അത് വിരട്ടല്‍ ഭയന്ന്' എന്ന്‍ പറയുന്നതായിരുന്നു കൂടുതല്‍ ശരി. വിദ്യാര്‍ഥികളുടെ പരീക്ഷാ സമയത്ത് 5 ദിവസം ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചതിന് ബസുടമകള്‍ക്ക് അര്‍ഹിച്ചത് കിട്ടി .

വാല്‍കഷണം : ഇതില്‍ ജനങ്ങള്‍ക്ക് ആകെ ഒരു സംശയം ഉള്ളത് എ കെ ശശീന്ദ്രന്‍റെ 'തേന്മൊഴി, പൂച്ചക്കുട്ടി' കേസ് പിന്‍വലിക്കാന്‍ ബസുടമകള്‍ വല്ല സഹായവും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോയി

pinarayi cpm pinarayivijayan
Advertisment