Advertisment

ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ - ജെഎസ്‌ഡബ്ല്യു സ്റ്റീലിന്റെ ഏറ്റവും നവീനമായ ഉല്‍പ്പന്നം

New Update
  • റൂഫിംഗിനും ചുമരിനുമായി ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ വിപണിയില്‍
  • ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ രാജ്യത്ത്‌ ആദ്യമായി പുറത്തിറക്കുന്നത്‌ കേരളത്തില്‍
  • ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ മേന്‍മയേറിയ കളര്‍ കോട്ടിംഗോടെ എത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നം
Advertisment

ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ 10 വര്‍ഷ വാറന്റി സഹിതം

-------------------------------------------------

ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായ മേഖലയില്‍ ഇതാദ്യം

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പാദകരായ 12 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടുകള്‍ നടത്തുന്ന ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ മൂല്യ വര്‍ദ്ധിത സ്റ്റീല്‍ ഉല്‍പ്പന്ന നിര വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ ദേശീയ തലത്തില്‍ ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ കേരളത്തില്‍ പുറത്തിറക്കുകയാണ്‌.

ആധുനിക ഇന്ത്യക്ക്‌ ഇണങ്ങും വിധം കളര്‍ കോട്ടിംഗ്‌ സഹിതം എത്തുന്ന മനോഹരമായ റൂഫിംഗ്‌, ചുമര്‍ എന്നിവക്ക്‌ അനുയോജ്യമായ ഉല്‍പ്പന്നമാണ്‌ ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ. ഏറ്റവും നവീനമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ എന്നും മുന്‍നിരക്കാരാണ്‌ ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ്‌.

publive-image

വിപുലമായ ഉല്‍പ്പന്ന നിരയാണ്‌ ജെഎസ്‌ഡബ്ല്യു വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും മികച്ചതും കരുത്തേറിയതുമായ മൂല്യ വര്‍ദ്ധിത സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ ജെഎസ്‌ഡബ്ല്യു വിപുലീകരിച്ചിട്ടുണ്ട്‌.

ഗൃഹോപകരണങ്ങള്‍, സൗരോര്‍ജ്ജം, വാഹന നിര്‍മ്മാണം എന്നീ മേഖലകള്‍ക്ക്‌ അനുയോജ്യമായ നവീനവും വിപുലവുമായ ഉല്‍പ്പന്ന നിര ജെഎസ്‌ഡബ്ല്യു അവതരിപ്പിച്ചിട്ടുണ്ട്‌. റൂഫിംഗ്‌, ചുമര്‍ എന്നീ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ദ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ പുറത്തിറക്കിയിരിക്കുന്നത്‌.

ഡിസൈനിലും മററും ഏറെ ശ്രദ്ധിക്കുന്ന ഉപഭോക്താക്കള്‍ക്കായി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഉല്‍പ്പന്നമാണ്‌ ജെഎസ്‌ഡബ്ല്യു നല്‍കുന്നത്‌. ദൈനം ദിന ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്‌ സ്റ്റീല്‍ എന്നും ലോകോത്തര നിലവാരമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന കാര്യത്തില്‍ പ്രശസ്‌തരാണ്‌ ജെഎസ്‌ഡബ്ല്യു എന്നും ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ പുറത്തിറക്കുന്ന ചടങ്ങില്‍ പാര്‍ത്ഥ്‌ ജിന്‍ഡാല്‍ അഭിപ്രായപ്പെട്ടു.

''സ്റ്റീല്‍ മനോഹരമാക്കുന്നതിന്‌ കഠിനാധ്വാനം ചെയ്‌ത്‌ കൊണ്ടിരിക്കുകയാണ്‌ ഞങ്ങള്‍. ജെഎസ്‌ഡബ്ല്യുവിന്റെ ഉല്‍പ്പന്ന നിര്‍മ്മാണ വിഭാഗം ഉപഭോക്താക്കളുടെ അഭിരുചികളിലെ മാററം സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും മികച്ച ഗുണനിലവാരവും പുതിയ ആശയങ്ങളും കൂട്ടിച്ചേര്‍ത്താണ്‌ അവര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ഞങ്ങളുടെ പഠനത്തില്‍ നിന്ന്‌ മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്റ്റീല്‍ റൂഫിംഗിനകത്തുള്ള ചാര നിറം ഉപഭക്താക്കള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ്‌.

ഇതാണ്‌ ഇപ്പോള്‍ ഞങ്ങള്‍ മാറ്റിമറിക്കുന്നത്‌. പുറത്തുനിന്നുള്ള കാഴ്‌ചക്ക്‌ മാത്രമല്ല അകത്തു നിന്നും സ്റ്റീല്‍ മനോഹമരമാക്കുകയാണ്‌ ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ,' അദ്ദേഹം പറഞ്ഞു. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള മൂല്യ വര്‍ദ്ധിത സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നവര്‍ എന്ന നിലക്കാണ്‌ ജെഎസ്‌ഡബ്ല്യു ആഗോളതലത്തില്‍ അറിയപ്പെടുന്നത്‌ എന്ന്‌ ജെഎസ്‌ഡബ്ല്യു സെയില്‍സ്‌ & മാര്‍ക്കറ്റിംഗ്‌ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡണ്ട്‌ വിനയ്‌ ഷ്‌റോഫ്‌ പറഞ്ഞു. ''

ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഉല്‍പ്പന്നങ്ങള്‍ ആദ്യം തന്നെ വിപണിയില്‍ എത്തിക്കുന്നവരാണ്‌ ജെഎസ്‌ഡബ്ല്യു. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലേറെയായി റൂഫിംഗ്‌, ചുമര്‍ വിഭാഗത്തില്‍ ഗുണനിലവാരമുള്ളതും കളര്‍ കോട്ടിംഗ്‌ ഉള്ളതുമായ ഉല്‍പ്പന്നങ്ങള്‍ സഹിതം വിപണിയെ നയിക്കുന്നവരാണ്‌ ഞങ്ങള്‍.

മികച്ച സാങ്കേതിക വിദ്യയും, ദീര്‍ഘകാലത്തെ ഈടുമുള്ള ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ പുറത്തിറക്കുന്നതോടെ റൂഫിംഗ്‌, ചുമര്‍ വിപണിയെ മാറ്റി മറിക്കുകയാണ്‌ ജെഎസ്‌ഡബ്ല്യു,'' അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ, കളര്‍ കോട്ടിംഗ്‌ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളവയില്‍ വെച്ച്‌ ഏറ്റവും മികച്ച പ്രീമിയം ഉല്‍പ്പന്നമാണ്‌.

150 ജിഎസ്‌എം ഉള്ള അലുമിനിയം സിങ്ക്‌ കോട്ടിംഗ്‌, സൂപ്പര്‍ ഡ്യൂറബിള്‍ പോളിസ്റ്റര്‍ പെയിന്റ്‌ കോട്ടിംഗ്‌, ബോട്ടം കളര്‍ പെയിന്റ്‌ കോട്ടിംഗ്‌ എന്നിവ ശക്തമായ റൂഫിംഗിനോടൊപ്പം മനോഹരമായ ഇന്റീരിയറും പ്രദാനം ചെയ്യുന്നു. ഇന്ന്‌ വിപണിയില്‍ ലഭ്യമായിട്ടുള്ള മിക്ക ഷീറ്റുകളും അടിഭാഗത്ത്‌ ഇളം ഗ്രേ നിറത്തിലാണ്‌ ലഭിക്കുന്നത്‌.

എന്നാല്‍ ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോ ആണെങ്കില്‍ ഉപഭോക്താക്കള്‍ക്ക്‌ വ്യത്യസ്‌തമായ നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഇതോടെ മുമ്പുള്ളതിനേക്കാള്‍ വീടുകള്‍ കൂടുതല്‍ മനോഹരമാക്കുന്നു. ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോയ്‌ക്ക്‌ 10 വര്‍ഷത്തെ വാറന്റി ലഭിക്കും. ഇതാദ്യമായാണ്‌ രാജ്യത്തെ ഒരു സ്റ്റീല്‍ കമ്പനി ഒരു ഉല്‍പ്പന്നത്തിന്‌ ഒരു ദശകം നീളുന്ന വാറന്റി വാഗ്‌ദാനം ചെയ്യുന്നത്‌.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്‌ ജെഎസ്‌ഡബ്ല്യു പ്രതിജ്ഞാബദ്ധരാണ്‌. ജെഎസ്‌ഡബ്ല്യു എവര്‍ ഗ്ലോവിന്റെ പ്രചരണാര്‍ത്ഥം പുതിയ ടെലിവിഷന്‍ പരസ്യവും ഉദ്ദേശിക്കുന്നുണ്ട്‌. ഒഗില്‍വി & മേത്തറാണ്‌ പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്‌. ഏതാനും വര്‍ഷങ്ങള്‍ ആയി ജെഎസ്‌ഡബ്ല്യു നിരവധി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉല്‍പ്പന്ന നിരയും ഉല്‍പാദന സംവിധാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്‌.  മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ വില്‍പന വര്‍ദ്ധിപ്പിച്ച്‌ വിപണി വിഹിതം ഉയര്‍ത്താനാണ്‌ ലക്ഷ്യമിടുന്നത്‌.

Advertisment