കവരത്തി: ലക്ഷദ്വീപിലെ പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റ് ആയ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ (കെ എല്‍ എഫ്) ഒമ്ബതാം സീസണിന് തുടക്കമായി.
പി ഹബീബ് ഉത്ഘാടനം ചെയ്തു. കെ അഹ്മദ് അലി ( ലക്ഷദ്വീപ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ) , പി മുജീബ് റഹ്മാന്‍ ( ലക്ഷദ്വീപ് സ്വിമ്മിങ് കോച്ച് ) , എം മുഹമ്മദ് റാഫി ( കെ എല്‍ എഫ് ചെയര്‍മാന്‍ ) തുടങ്ങിയവര്‍ പങ്കെടുത്തു.
കവരത്തി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ദിവസേന രണ്ടു കളികളാണ് നടക്കുന്നത്. ഐ എസ എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഉ എഫ് സി , പുഷ്പ എഫ് സി , വിക്ടറി ക്ലബ്, റിഥം, ഷാര്‍ക് എഫ് സി , തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
ഗോപാല ടീമുകളിലും മലയാളി താരങ്ങള്‍ അണിനിരക്കുന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 15 ന് നടക്കും.