Advertisment

കേന്ദ്ര ബജറ്റ്: ധനമന്ത്രി സ്വയം ഹല്‍വ ഉണ്ടാക്കി ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്ന ഹല്‍വാ സെറിമണിയും, ഉദ്യോഗസ്ഥരുടെ വീട്ടുതടങ്കലും, IB യുടെ രഹസ്യ നിരീക്ഷണവും. ബജറ്റിന്‍റെ കാണാപ്പുറങ്ങലിലേക്ക് ഒരെത്തിനോട്ടം

New Update

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട് നമുക്കറിയാത്ത ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

Advertisment

ഇന്ന് ഉച്ചക്ക് 11 മണിക്ക് കേന്ദ്ര ധനകാര്യമന്ത്രി ഈ വര്‍ഷത്തെ പൊതുബജറ്റ് പാര്‍ലമെന്റിന്റെ പൊതുസമ്മേളനത്തില്‍ അവതരിപ്പിക്കുമ്പോള്‍ നാമറിയാത്ത ചില വിഷയങ്ങള്‍ ബജറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതിലേക്ക് വെളിച്ചം വീശുകയാണ് ഇവിടെ..

publive-image

ബജറ്റ് തയ്യാറാക്കിയ ശേഷം ധനമന്ത്രി ഒരു ഹല്‍വാ സെറിമണി നടത്താറുണ്ട്‌. സ്വന്തം കൈകൊണ്ട് അദ്ദേഹം സ്വാദിഷ്ടമായ ഹല്‍വാ ഉണ്ടാക്കി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നതാണ് ഹല്‍വാ സെറിമണി. ഇതിനുശേഷമാണ് ബജറ്റ് പ്രിന്‍റു ചെയ്യുന്നത്. എല്ലാം അതീവ രഹസ്യമായാണ് നടത്തുന്നത്. ഈ വര്‍ഷം ജനുവരി 20 നാണ് ഹല്‍വാ സെറിമണി നടന്നതും ബജറ്റിന്‍റെ അച്ചടി ആരംഭിച്ചതും.

ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതുവരെ അതീവ രഹസ്യ മായാണ് അതു തയ്യാറാക്കുന്നതും അച്ചടിക്കുന്നതും. അതുകൊ ണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട അധികാരികള്‍,ഉ ദ്യോഗസ്ഥര്‍, സ്റ്റെനോ ഗ്രാഫര്‍, സ്റ്റാഫുകള്‍, പ്രിന്‍റിംഗ് ഉദ്യോഗസ്ഥര്‍ എല്ലാവരും മൂന്നാഴ്ച ധനകാര്യ മന്ത്രാലയത്തിന്‍റെ നോര്‍ത്ത് ബ്ലോക്കിലുള്ള ഓഫീസില്‍ വീട്ടുതടങ്കല്‍ പോലുള്ള അവസ്ഥയില്‍ ഐ.ബി യുടെ പൂര്‍ണ്ണ നിരീക്ഷണത്തിലായിരിക്കും കഴിയുക. വീടുകളില്‍ പോകാന്‍ അവകാശമില്ല.

ഇവര്‍ക്ക് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ പുറത്തിറങ്ങാനോ ആരുമായെ ങ്കിലും സംസാരിക്കാനോ അവകാശമില്ല. ഉറ്റവരെപ്പോലും കാണാന്‍ സാദ്ധ്യമല്ല. ഇവര്‍ക്കെല്ലാം കൂടി അവിടെ ഒരു ഫോണ്‍ മാത്രമാണുണ്ടാകുക. അതില്‍ കാള്‍ സ്വീകരിക്കാമെന്നല്ലാതെ ഫോണ്‍ ചെയ്യാന്‍ കഴിയില്ല. വരുന്ന ഫോണുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണങ്ങള്‍ എല്ലാം IB ഉദ്യോഗസ്ഥര്‍ നേരിട്ടാണ് നടത്തുന്നത്.

publive-image

ബജറ്റ് തയ്യാറാക്കുന്ന ജോലികള്‍ എല്ലാ വര്‍ഷവും സെപറ്റംബര്‍ മാസത്തിലാണ് തുടങ്ങുക. രാഷ്ട്രപതി യാണ് ബജറ്റ് അവതരിപ്പിക്കുന്ന ദിവസം തീരുമാനി ക്കുന്നത്..

സ്വാതന്ത്ര്യത്തിനുശേഷം ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് ശ്രീ ഷണ്മുഖം ചെട്ടി യായിരുന്നു 26 നവംബര്‍ 1947 ല്‍.

ഭാരതത്തിന്‍റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിത ശ്രീമതി ഇന്ദിരാഗാന്ധിയാണ്‌. 1970 ല്‍.

2000 മാണ്ടുവരെ ബ്രിട്ടീഷ് രീതിയനുസരിച്ച് വൈ കിട്ട് 5 മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 2001 ല്‍ ഇതിനു മാറ്റം വരുത്തി. അന്ന് NDA സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ഉച്ചക്ക് 11 മണിക്ക് ബജറ്റ് അവതരിപ്പിക്കുകയായിരുന്നു..

മൊറാര്‍ജി ദേശായിയാണ് ഏറ്റവും കൂടുതല്‍ തവണ അതായത് പത്തു പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച റിക്കാര്‍ഡിനുടമയാണ്.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ പ്രധാനമന്ത്രിമാരും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.കാരണം ധനമന്ത്രാലയത്തിന്റെ ചുമതലയും അന്ന് അവര്‍ക്കായിരുന്നു.

pre budget
Advertisment