Advertisment

സെന്റര്‍ സ്‌ക്വയര്‍ മാളിന്റെ റീലോഞ്ച്‌ നാളെ ഫഹദ്‌ ഫാസില്‍ നിര്‍വഹിക്കും

author-image
admin
New Update

കൊച്ചി:  സെന്റര്‍ സ്‌ക്വയര്‍ മാളിന്റെ റീലോഞ്ച്‌ ഞായറാഴ്‌ച (ഏപ്രില്‍ 15) നടന്‍ ഫഹദ്‌ ഫാസില്‍ നിര്‍വഹിക്കും. പി.വി. അബ്ദുള്‍ വഹാബ്‌ എംപിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്‌ജ്‌ വേ ഹോള്‍ഡിങ്‌ മാള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ്‌ മാളിന്‌ പുതിയ മുഖം നല്‍കികൊണ്ട്‌ റീലോഞ്ച്‌ ചെയ്യാനുള്ള തീരുമാനം. റീലോഞ്ചിന്റെ ഭാഗമായി മാളിന്റെ പുതിയ ലോഗോയും ഫഹദ്‌ ഫാസില്‍ പ്രകാശനം ചെയ്യും.

Advertisment

publive-image

ഷോപ്പിങ്ങിന്‌ പുറമേ വിനോദിനുള്ള ഇടമെന്ന നിലയിലും മാളിനെ ഉയര്‍ത്തിക്കാട്ടുകയാണ്‌ റീലോഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സെന്റര്‍ സ്‌ക്വയര്‍ മാള്‍ ഡയറക്ടര്‍ അജ്‌മല്‍ അബ്ദുള്‍ വഹാബ്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി എന്നും വൈകീട്ട്‌ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കളികളും മാളില്‍ സംഘടിപ്പിക്കുന്നുണ്ട്‌. ഇത്‌ കൂടാതെ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന മത്സരപരിപാടികളും വിവിധ സമ്മാനപദ്ധതികളും മാളില്‍ ഒരുക്കിയിട്ടുണ്ട്‌.

റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി രണ്ട്‌ മാസം നീണ്ടുനില്‍ക്കുന്ന ലവ്‌ കൊച്ചി ഷോപ്പിങ്‌ ഫെസ്റ്റിവല്‍ പുരോഗമിക്കുകയാണ്‌. ജൂണ്‍ 15 വരെ നടക്കുന്ന ഷോപ്പിങ്‌ ഫെസ്റ്റില്‍ ഉപഭോക്താക്കള്‍ക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. കൂടാതെ മലയാളത്തിലെ പ്രശസ്‌ത സിനിമ താരങ്ങളോടൊപ്പം ഷോപ്പ്‌ ചെയ്യാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനും കൈ നിറയെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ടാകും.

കേരളത്തിലാദ്യമായി സെലബ്രിറ്റി ഹണ്ടിലൂടെ പ്രശസ്‌ത താരം മിയയുടെ അടുത്തെത്തുന്നയാള്‍ക്ക്‌ മിയയോടൊപ്പം അല്‍പസമയം ചെലവിടാനും സമ്മാനം നേടാനും അവസരമുണ്ടാകും. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഹണി റോസിനൊപ്പം സെല്‍ഫിയെടുക്കാനും ഇഷാ തല്‍വാറിനൊപ്പം ഭക്ഷണം കഴിക്കാനും അവസരമൊരുക്കും. സിനിമാതാരങ്ങളായ അനു സിത്താര, അതിഥി രവി, നീരജ്‌ മാധവ്‌, നൂറിന്‍, രമേഷ്‌ പിഷാരടി, ആസിഫ്‌ അലി എന്നിവരും വരും ദിവസങ്ങളില്‍ മാളിലെത്തും.

Advertisment