Advertisment

നിങ്ങൾക്കും സാധിക്കും സ്വന്ത൦ ഭവനം എന്ന സ്വപ്നസാക്ഷാത്കാരം

New Update

രോ പ്രവാസികളുടെയും ജീവിത സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്. ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണെങ്കിലും അത് മലയാളിക്ക് ഒരു സ്വകാര്യ അഹങ്കാരം കൂടിയാണ്. വീട് എന്നുള്ള ജീവിത ലക്ഷ്യം സാമ്പത്തികപരമാണ് എങ്കിലും ഒട്ടുമിക്കവരും അതിനെ വൈകാരികമായാണ് നോക്കികാണുന്നത്.

Advertisment

അതുകൊണ്ടു എല്ലാവർക്കും സ്വന്തം വീട് എങ്ങനെ ആയിരിക്കണം എന്നതിനെകുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും. നിങ്ങളുടെ വിദേശ ജോലി, ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഒരു വലിയ പങ്കു തന്നെ വഹിക്കുന്നുണ്ട്. നിങ്ങളുടെ വരുമാനവും സാമ്പത്തികവും ഫലപ്രദമായി വിനിയോഗിച്ചാൽ മാത്രമേ സാമ്പത്തികപരമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളു.

publive-image

ഒരു വീട് എന്ന ജീവിതലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ എല്ലവരും ആലോചിക്കുന്നത് എങ്ങനെയുള്ള വീടുവേണം? എപ്പോൾ വേണം ? എത്രത്തോളം പണം ചിലവാക്കണം ? എന്ന് തന്നെയാണ്. വീട് ഈ വർഷംതന്നെ വേണം എന്നുണ്ടെങ്കിൽ ഒന്നുകിൽ അതിനുള്ള സാമ്പത്തികം നീക്കിയിരിപ്പുണ്ടാകണം. അല്ലെങ്കിൽ ഭവനവായ്പ എടുക്കേണ്ടിവരും.

ഭവനവായ്പ എടുക്കണം എങ്കിൽ എത്ര കാലാവധിക്ക് എടുക്കണം. കയ്യിലുള്ള സാമ്പത്തികം എടുത്ത് ഒരു വീട് വെക്കുന്നതാണോ ഉത്തമം അതോ വേറെ മാർഗ്ഗങ്ങളിലൂടെ ചെയ്യണോ ? ഇങ്ങനെയുള്ള തീരുമാനം എടുക്കാൻ എല്ലാവരും ബുദ്ധിമുട്ടാറുണ്ട്. വീട് എന്നത് രണ്ടോ മൂന്നോ വർഷങ്ങൾക്ക് ഉള്ളിലോ ശേഷമോ ആണെങ്കിൽ അപ്പോൾ എത്ര പണച്ചെലവ് വരുമെന്നത് നാണയപെരുപ്പം കൂടി കണക്കാക്കി വരുന്ന തുകയാണ്.

പലരും ചിട്ടയായി സാമ്പത്തികം കൈകാര്യം ചെയ്തു ആഗ്രഹപൂർത്തീകരണം വളരെ വേഗം നേടുന്നു. എന്നാൽ കുറെ പേര് സ്വന്തം വീട് പണിതു കടക്കെണിയിലും, വീട് പണി പൂർത്തിയാക്കാൻ സാധിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചോ, പണിത വീട് വിറ്റു വാടക വീട്ടിൽ ശിഷ്ട കാലം ജീവിക്കേണ്ട അവസ്ഥയിലേക്ക് ഒക്കെ എത്തുന്നു.

ഇതിനു മൂലകാരണം, ജീവിതത്തിൽ സാമ്പത്തിക അച്ചടക്കമില്ലായ്മയും കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ ഇറങ്ങി പുറപ്പെട്ടത് കൊണ്ടുമാത്രം എത്തിച്ചേർന്ന ഒരു അവസ്ഥയാണ് ഇത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഒരു സാമ്പത്തിക ആസൂത്രണത്തിന് വളരെയേറെ പ്രസക്തി വരുന്നത്.

സാമ്പത്തിക ആസൂത്രണത്തിലൂടെ ഭാവിയിലെ ലക്ഷ്യങ്ങൾക്കായി എത്രമാത്രം പണം വേണ്ടിവരും. അന്ന് അത് ഉണ്ടാക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് മുൻകൂട്ടി മനസ്സിലാക്കി ഇപ്പോൾത്തന്നെ നിർണായകമായ പല തിരുമാനങ്ങളും എടുക്കാൻ സാധിക്കും. അങ്ങനെ, യാതൊരുവിധ സാമ്പത്തിക ഞെരുക്കവും ഇല്ലാതെ എല്ലാവിധ ജീവിത ലക്ഷ്യങ്ങളും നേടി എടുക്കവുന്നതാണ്.

ഒരു വീട് എന്ന ജീവിതലക്ഷ്യം സാഷാത്കരിക്കാൻ നിങ്ങൾ എത്രത്തോളം പണം ചെലവാക്കണം, സമ്പാദ്യത്തിൽനിന്നും എത്രമാത്രം പണം ഇതിന്നായി മാറ്റിവെക്കണം ഭാവനവായ്പ്പ എടുക്കണോ ? എടുക്കേണ്ടിവന്നാൽ എത്രമാത്രം തുക വായിപ്പായായി എടുക്കണം, എത്ര കാലാവധിയ്ക്കു വായ്പ്പ എടുക്കണം, എത്രത്തോളം പലിശ വരും എന്നൊക്കെ ഒരു സാമ്പത്തിക ആസൂത്രണത്തിലൂടെ (ഫിനാൻഷ്യൽ പ്ലാൻ)വ്യക്തമായി മനസിലാക്കാനും, വീട് എന്ന സ്വപ്നം സാഷാത്കരിക്കാനും സാധിക്കും.

ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ കാഴചപ്പാട് ലഭിക്കുകയും അതിലൂടെ സാമ്പത്തികപരമായ കാര്യങ്ങളിൽ യുക്തിപരമായ തീരുമാനം എടുക്കാനും, പലവിധ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കുന്നു.

സാമ്പത്തിക ആസൂത്രണം എന്നു പറയുന്നത് സമഗ്രമാണ്. ജീവിത സാഹചര്യങ്ങൾ മനസിലാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എല്ലാം അതില്‍ ഉള്‍ക്കൊള്ളണം. ഒരു സെർട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ക്കുമാത്രമെ ഇക്കാര്യത്തില്‍ നിങ്ങളെ പൂർണമായും സഹായിക്കാൻ സാധിക്കുകയുള്ളു.

നിങ്ങളുടെ വരുമാനം, ജീവിതരീതി, ബാധ്യതകള്‍, കുടുംബ സാഹചര്യങ്ങൾ തുടങ്ങിയ ചുറ്റുപാടുകൾ വിലയിരുത്തി ഓരോരുത്തര്‍ക്കും യോജിച്ച സാമ്പത്തിക പദ്ധതികളും യുക്തിപരമായ തീരുമാനങ്ങളും ഒരു പ്രൊഫഷണല്‍ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ നിര്‍ദേശിക്കും.

publive-image

PrognoAdvisor.com ദീർഘ കാലത്തേ പഠനത്തിന് ശേഷം ഇതിനുതകുന്ന ഒരു ഉത്തരം ആണ് നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. വിദേശികളായ പൗരന്മാർ എല്ലാവരും സമ്പാദിക്കാൻ തുടങ്ങുന്ന അന്നുമുതൽ ഫിനാൻഷ്യൽ പ്ലാനിംഗ് ചെയ്തു മുൻപോട്ടു പോകുന്നവരാണ്.

അതിനുള്ള ഉദാഹരണം ആണ് ഇന്ന് നമ്മുടെ നാട്ടിൽ നമ്മൾ കാണുന്ന വിദേശ സഞ്ചാരികൾ. അവർ ഒന്നും തന്നെ വളരെ ഉന്നത ജോലികൾ ചെയ്യുന്നവരല്ല. പക്ഷെ അവരുടെ ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ചു ആ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി തൊഴിൽ ചെയ്യുന്നു. ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ അവർ എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയത്തു ആവശ്യമായ പണം ഉറപ്പാക്കുന്നു.

പലരും കടക്കെണിയിൽ സ്വയം ചെന്ന് ചാടുന്നതല്ല മറിച്ചു സാഹചര്യം കൊണ്ടുചെന്നു എത്തിക്കുന്നതാണ്. ഇതിനു പരിഹാരമായി PrognoAdvisor.com വിദേശ മലയാളിക്കായി പ്രതേക NRI ഫിനാൻഷ്യൽ പ്ലാൻ എന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചിട്ടയായ ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ ഓരോ വ്യക്തിക്കും അവരുടെ ജീവിത ലക്ഷ്യങ്ങൾ സമയത്തു തന്നെ നേടി എടുക്കാൻ സാധിക്കും.

നഷ്ടപ്പെട്ടതിനെ ഓർത്തു ദുഖിക്കിച്ചിട്ടു ഒരു പ്രയോജനവും ഇല്ല, പകരം ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് മുമ്പോട്ടുപോയി ജീവിത വിജയം നേടുകയാണ് വേണ്ടത്.

ഓരോ വ്യക്തികളും സാമ്പത്തിക പരമായ തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഇപ്പോഴത്തെ സാമ്പത്തിക നില അവലോകനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സാമ്പത്തിക നില അവലോകനം ചെയ്യുന്നതിലൂടെ ജീവിത ലക്ഷ്യങ്ങൾ യഥാസമയം സാഷാത്കരിക്കാൻ സാധിക്കുമോ എന്ന് മനസിലാക്കാം. സൗജന്യമായി നിങ്ങളുടെ സാമ്പത്തിക നില അവലോകനം ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

For Free Financial Diagnosis

Click Here: prognoadvisor.com

Advertisment