Advertisment

ഇസാഫ് ബാങ്ക് ശാഖ പാലാരിവട്ടം കൊച്ചൗസേപ്പ് ചിറ്റിലപിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു

New Update

പാലാരിവട്ടം:  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ പാലാരിവട്ടം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. വിഗാര്‍ഡ് ഇന്‍ഡ്സ്ട്രീസ് ചെയര്‍മാനും സി.ഇ.ഒ യുമായ കൊച്ചൗസേഫ് ചിറ്റിലപിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം. ഡി യും സി. ഇ. ഒ യുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോസഫ് അലക്സ് എ.ടി.എം. കൗണ്ടറും ലിസ്സി ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാദര്‍ തോമസ് വൈക്കാത്തുപറമ്പില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. ഒലീവ് കണ്‍സള്‍ട്ടിങ്ങ് ഡയറക്ടര്‍ തോമസ് ജോസഫ് സി.എ ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇസാഫ് ബാങ്ക് ഡയറക്ടര്‍മാരായ എ അക്ബര്‍, ഡോ വി.എ ജോസഫ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ എ. വിക്രമന്‍, ബ്രാഞ്ച് മാനേജര്‍ റീത്ത കെ പല്ലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment