Advertisment

ഗോ എയര്‍ ടിക്കറ്റ് 826 രുപ നിരക്കില്‍

New Update

കൊച്ചി:  ഇന്ത്യയിലെ പ്രമുഖ എയര്‍ ലൈന്‍സില്‍ ഒന്നായ ഗോ എയര്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കുറഞ്ഞനിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ 826 രുപമുതലാണ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ കാലാവധി. ജനുവരി 24 മുതല്‍ 28 വരെയാണ് ബുക്കിങ്ങ് തീയതി.

Advertisment

publive-image

ഗോ എയര്‍ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും(ംംം.ഴീമശൃ.രീാ). സൂം കാര്‍ സൈറ്റില്‍ നിന്നും 1200 രുപയുടെ വൗച്ചറും, ലെന്‍സ്കാര്‍ട്ടില്‍ നിന്നും 1000 രുപയുടെ വൗച്ചര്‍, പേടിഎം വഴി 250 രുപ കാഷ് ബാക്കും, ഗോഎയര്‍ മൊബൈല്‍ ആപ്പ് നിന്നും 10 ശതമാനം ഡിസ്കൗണ്ടുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

വരും വര്‍ഷങ്ങളിലെ യാത്രകളെയും ഹോളിഡേ പ്ലാനുകളെയും മുന്‍ നിര്‍ത്തിയാണ് ഗോഎയര്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഈ ഓഫര്‍ ശിശുകള്‍ക്ക് ലഭ്യമല്ല കൂടാതെ ഓഫറില്‍ ഗ്രൂപ് ഡിസ്കൗണ്ടും സാധ്യമല്ല. ബുക്കിങ്ങ് കാന്‍സലേഷനും റിബുക്കിങ്ങും ഓഫറില്‍ സാധ്യമാണ്.

Advertisment