Advertisment

ബാങ്ക് ഓഫ് പാപുവ ന്യു ഗിനിയ പ്രതിനിധി സംഘം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സന്ദര്‍ശിച്ചു

author-image
admin
New Update

ബാങ്ക് ഓഫ് പാപുവ ന്യു ഗിനിയ (പാപുവ ന്യു ഗിനിയയുടെ സെന്‍ട്രല്‍ ബാങ്ക്) പ്രതിനിധി സംഘം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സന്ദര്‍ശിച്ചു.

Advertisment

ബാങ്ക് ഓഫ് പാപുവ ന്യു ഗിനിയയുടെ അസിസ്റ്റന്റ് ഗവര്‍ണര്‍ എലിസണ്‍ പിഡികിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മണ്ണുത്തിയിലുളള ആസ്ഥാനമന്ദിരം സന്ദര്‍ശിച്ചത്.

publive-image

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് പ്രതിനിധികളെ സ്വീകരിച്ചു.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ പ്രവര്‍ത്തനരീതികളും നിയമങ്ങളും മനസ്സിലാക്കുന്നതിനും ഇസാഫിന്റെ സോഷ്യല്‍ ബിസിനസ്സ് മാതൃക പഠിക്കുന്നതിനും സംഘം രണ്ടു ദിവസം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ചെലവഴിക്കും.

സബിന ഡെക്‌ളിന്‍, ജോസഫ് അവാപോ, വാലിയോ ഗാമിനി, ഗോഡ്‌ഫ്രേ ലോലോമ, അനില്‍ പോള്‍ എന്നിവരാണ് സംഘത്തിലുളളത്. പ്രതിനിധി സംഘം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച് വകുപ്പ് തലവന്മാരുമായി ആശയവിനിമയം നടത്തി.

Advertisment