പാലക്കാട്: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് പുതിയ ശാഖ ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം അഡ്വ. എന്‍ ഷംസുദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ക്യാഷ് കൗണ്ടറിന്‍റെ ഉദ്ഘാടനം പാഴേരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ പി. മുഹമ്മദ് ഷെറീഫ് നിര്‍വഹിച്ചു.
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പാര്‍വതി പി, കുടു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മുഹമ്മദ് അലി, പാലക്കാട് ജില്ല ലീഡ് ബാങ്ക് മാനേജര്‍ അനില്‍ ഡി., ഇസാഫ് പ്രോഗ്രാം ഡയറക്ടര്‍ ജേക്കബ്ബ് സാമുവല്‍, ബ്രാഞ്ച് മാനേജര്‍ സുരേഷ് പി. എന്നിവര്‍ പ്രസംഗിച്ചു.