Advertisment

കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത്

author-image
admin
New Update

തിരുവനന്തപുരം:  ബ്രാന്‍ഡിങ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ പരിശീലന സെഷനുകളും സംരംഭകര്‍ക്കും ബ്രാന്‍ഡ് ഉടമകള്‍ക്കുമായി ഉത്പന്നങ്ങളും സേവനങ്ങളും വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Advertisment

publive-image

സംരംഭകത്വ വികസനം എന്ന വിഷയത്തിൽ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ് ചന്ദ്രനും ബിസിനസ് മാനേജ്മെന്റ് എന്ന വിഷയത്തിൽ ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സുധീര്‍ ബാബുവും ബ്രാൻഡിങ് ഫോർ ബിസിനസ് എന്ന വിഷയത്തിൽ ആന ബ്രാന്‍ഡിങ് സ്റ്റുഡിയോ ഡയറക്ടര്‍ വിപിന്‍ തങ്കച്ചനും സെയിൽസ് ആന്റ് മാർക്കറ്റിങ്ങിൽ ഡൽറ്റഈറ്റ കോസ്റ്റ് റിഡക്ഷൻ കൺസൾട്ടന്റ്സ് മാനേജിങ് ഡയറക്ടർ നൈനാൻ പി ചാണ്ടിയും സെഷനുകൾക്ക് നേതൃത്വം നൽകും.

വൈകിട്ട് നാലിന് നടക്കുന്ന എൻട്രപ്രണേഴ്സ് മീറ്റ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു ഐഎഎസ്, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഡോ.എസ് ജ്യോതിശങ്കര്‍ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ടിസിസിഐ പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍നായര്‍, കെഎസ്എസ്എഐ തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ കെ.ജി മധു, ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ.രാജ്‌മോഹന്‍പിള്ള, കോർപ്പറേറ്റ് റിലേഷൻസ് മാനേജിങ് ഡയറക്ടർ വി.വി വിനോദ്, ട്രിനിറ്റി എഞ്ചിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അരുണ്‍ സുരേന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം എഡിഐഒ എസ്.ഗൗതം യോഗീശ്വര്‍ എന്നിവര്‍ സംരംഭക മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ ഘടകം, കോസ്‌മോപൊളിറ്റന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, പെര്‍ഫെക്ട് മീഡിയ, മീറ്റപ്പ് കേരള എന്‍ട്രപ്രണേഴ്‌സ് ഫോറം, ആന ബ്രാന്‍ഡിങ് സ്റ്റുഡിയോ, പേസ് ഹൈടെക്, മൊബി ന്യൂസ് വയര്‍ എന്നിവയുടെ സഹകരണത്തോടെയാണ് കേരള ബിസിനസ് മീറ്റപ്പ് സംഘടിപ്പിക്കുന്നത്.

പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9207088330, 9072839003 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment