Advertisment

22 സംസ്ഥാനങ്ങളില്‍ നിന്നായി 8000ല്‍ അധികം വനിതകള്‍: കിറ്റെക്സ് മാതൃകയാകുന്നു

author-image
admin
New Update

കൊച്ചി:  ലോകമെമ്പാടും തൊഴിലാളി ദിനം ആചരിക്കുമ്പോള്‍ കേരളകരക്ക് അഭിമാനമാവുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ്. ഇന്ത്യയൊട്ടാകെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 8000 സ്ത്രീകള്‍ ഒരേ മനസോടെ ജോലി ചെയുന്ന ഒരേയൊരുസ്ഥാപനമാണിത്.

Advertisment

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഒഡീഷ, ആസ്സാം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മിസോറാം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍റ്, തൃപുര, പശ്ചിമ ബംഗാള്‍, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, സിക്കിം, തെലുങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് കിറ്റെക്സില്‍ ജോലി ചെയ്യുന്നത്.

ജാതി-മതഭേതമന്യേ വ്യത്യസ്ത സംസകാരങ്ങളെയും ആഘോഷങ്ങളേയും കോര്‍ത്തിണക്കിയിരിക്കുന്നതാണ് 8000ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെടുന്ന കിറ്റെക്സ് കുടുംബത്തിന്‍റെ അടിത്തറ.

സ്തീകള്‍ക്ക് സൗകര്യവും സുരക്ഷിതത്വവും മുന്‍ നിര്‍ത്തികൊണ്ടാണ് കിറ്റെക്സ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം 5 വരെയുള്ള പ്രവര്‍ത്തന സമയം തിരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷണം മുതല്‍ താമസം വരെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നല്കുന്നുണ്ട്.

തൊഴിലാളികള്‍ക്ക് 45 ദിവസത്തെ ട്രെയിനിങ്ങ് നല്കി തയ്യലും ഭാഷയും കംപ്യൂട്ടറും പഠിപ്പിച്ച് അഭ്യസ്തവിദ്യരാക്കി തീര്‍ക്കും. അതോടൊപ്പം പ്രശ്ന ഘട്ടങ്ങളില്‍ അവര്‍ക്ക് വേണ്ട കൗണ്‍സിലിങ്ങും നല്കുന്നു. 33000 മുതല്‍ 36000 പേര്‍ക്ക് കഴിക്കാവുന്ന കാന്‍റീനില്‍ പ്രാതല്‍ മുതല്‍ അത്താഴം വരെ നല്കുന്നു. വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യകാര്‍ക്കും പ്രത്യേകം ഭക്ഷണം തയ്യാറാക്കുന്നുണ്ട്.

അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങള്‍ അതിവേഗത്തില്‍ വളരണം. പക്ഷെ അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തണം എന്ന് കിറ്റെക്സ് ഗാര്‍മെന്‍റ്സ് മാനേജിങ്ങ് ഡയറക്ടര്‍ സാബു.എം. ജേക്കബ് അഭിപ്രായപ്പെട്ടു.

1992ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്സ് ഇന്ന് തെക്കേ ഇന്ത്യയിലെ ഏറ്റവുമധികം സ്ത്രി തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. ആകെയുള്ള തൊഴിലാളികളില്‍ 85 ശതമാനവും സ്ത്രീകളാണെനിലും ഇവര്‍ക്കൊപ്പം പുരുഷډാരുടെ ഒരു വലിയ നിര തന്നെയുണ്ട്.

Advertisment