Advertisment

ഓൺ ലൈൻ സ്പൈസ്സ് സ്റ്റോർ രംഗത്തെ വിജയമാതൃക: ബൈ ഫ്രം കേരള

author-image
ലിനോ ജോണ്‍ പാക്കില്‍
Updated On
New Update

മൂന്നാറിലെ ഒരു ഇടത്തരം സുഗന്ധവ്യജ്ഞന സ്ഥാപനത്തിൽ നിന്ന്, ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഓൺലൈൻ സ്പൈസ്സ് സ്റ്റോറായി മാറിയ ബൈ ഫ്രം കേരളായും അതിന്റെ മാനേജിങ് പാർട്നെർസ്  ഡിജോ സെബാസ്റ്റ്യൻറ്റേയും, ബിനോയ് തോമസിന്റെയുംകഥ വ്യവസായിക സംരഭകർക്ക് പ്രചോദനം നൽകുന്ന മികച്ച മാതൃകയാണ്.

Advertisment

publive-image

പരമ്പരാഗത വ്യവസായമായ സുഗന്ധവ്യജ്ഞനങ്ങളുടെ കേരളത്തിനകത്തും പുറത്തുമുള്ള വിപണന സാധ്യത മനസ്സിലാക്കി, നിലവിലുള്ള ഗ്രീൻഫീൽഡ് സ്പൈസസ് ആൻഡ് ഹെർബൽ ഗാർഡൻ എന്ന ഓഫ് ലൈൻ സ്റ്റോറിന്റെ കൂടെ തന്നേ ഒരു ഓൺലൈൻ സ്പൈസസ് സ്റ്റോർ തുറക്കാനുള്ള ഡിജോയുടെ ദീർഘ വീക്ഷണമാണ് ,ഇപ്പോൾ രാജ്യത്തെ തന്നെ മികച്ച ഈ കോമേഴസ്സ് വെബസൈറ്റായി മാറാൻ ബൈ ഫ്രം കേരളായെ ഇടയാക്കിയത്.

publive-image

നമ്മുടെ നാട്ടിലെ സുഗന്ധ വ്യജ്ഞനങ്ങൾക്ക് പുറമെ , വിവിധതരം ആയുർവേദ മരുന്നുകളും, അച്ചാർ, ഹോം മേഡ് ചോക്ലേറ്റുകൾ, സ്നാക്സ്സുകൾ ,ഗ്രീൻ ടീ ,കോഫീ പൗഡർ ,കോഫീ ബീൻ എന്നിവയും ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്. നൂതന സാങ്കേദിക വിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം നടക്കുന്ന കാലഘട്ടത്തിൽ ഉപഭോക്താക്കളെ നിലനിർത്താനും പുതിയ വിപണി സാധ്യത പ്രദേശങ്ങൾ കണ്ടെത്താനും ഓൺലൈൻ സ്റ്റോർ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ഡിജോയുടെ അഭിപ്രായം.

കേരളത്തിന്റെ തനതായ ഉത്പന്നങ്ങളാണ് കൂടുതൽ ഉപഭോക്താക്കളും അന്വേഷിച്ച് വരുന്നത്. ഉയർന്ന നിലവാരത്തിലുള്ള നല്ല ഉത്പന്നങ്ങൾ ആവശ്യക്കാരിൽ എത്തിച്ച് കൊടുത്താൽ ,സാമാന്യം മികച്ച വാർഷിക വിറ്റുവരവ് കൈവരിക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ബൈ ഫ്രം കേരള മാതൃക മുന്നോട്ട് വയ്ക്കുന്നത്.

publive-image

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ബിസിനസ്സ് ആശയങ്ങൾക്ക് മാത്രമാണ് വിജയിക്കാൻ സാധിക്കുക. ഉൽപാദകരേയും കച്ചവടക്കാരേയും നേരിട്ട് തേടി വരുന്ന കാലം അവസാന ഘട്ടത്തിലാണ്. ജീവിത പങ്കാളി മുതൽ മനുഷ്യൻ ആവിശ്യമുള്ളത് എന്തും ഇന്റർനെറ്റിൽ തിരഞ്ഞ് മികച്ചത് കണ്ടെത്തുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്.

സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടിലേക്ക് ആകർഷിക്കുന്ന ബൈ ഫ്രം കേരള സ്റ്റോർ ,അതിലൂടെ കേരളത്തിന്റെ പാരമ്പര്യത്തേയും, ചികിത്സാ സമ്പത്തിനേ കൂടിയാണ് ലോകത്തിന് പരിചയപ്പെടുത്തുന്നത്. യുവ സംരഭകർക്കും ,പരമ്പരാഗത കച്ചവടക്കാർക്കും കാലത്തിനനുസരിച്ചുള്ള പുതിയ ബിസിനസ്സ് പ്ലാനുകൾ നടത്തുവാൻ ബൈ ഫ്രം കേരള(BuyFromKerala) ഒരു പാഠ പുസ്തകമാണ്.

Advertisment