Advertisment

ബജറ്റ് - അവതരണവും , സവിശേഷതകളും

New Update

കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിന്റെ അച്ചടി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ജനുവരി 20 നു പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു അച്ചടിജോലികള്‍ ആരംഭിച്ചത്. ധനമന്ത്രി അരുണ്‍ ജെറ്റ്ലി ഇന്ന് ഉച്ചക്ക് 11 മണിക്ക് പാര്‍ലമെന്റില്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുകയാണ്.

Advertisment

publive-image

എങ്ങനെയാണ് ബജറ്റ് തയ്യാറാക്കുന്നത് ? എന്താണ് അതിന്‍റെ രൂപരേഖ ?

ആകെമൊത്തം 11 വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ ആകെത്തുകയാണ് ബജറ്റ്. അവ ഇപ്രകാരമാണ്.

1. Annual Financial Statement. പാര്‍ലമെന്റിന്റെ ഇരു സഭ കളുടെയും സംയുക്തസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ആദ്യം പോയവര്‍ഷത്തെ വരവു ചെലവു കണക്കുകളുടെ രൂപരേഖ അവതരിപ്പിക്കുന്നു. ഭരണഘടനയുടെ 112 മത് വകുപ്പ് അനുശാസിക്കുന്ന പ്രകാരമാണ് ഇത്.

2. Demand for Grants. സമാഹരണ ഫണ്ടില്‍നിന്ന് ( Consolidated Funds) വാര്ഷികപദ്ധതികള്‍ക്കായി ആവശ്യപ്പെടുന്ന തുക. ഇതിനായി സഭയില്‍ അംഗങ്ങളുടെ വോട്ടെടുപ്പ് ആവശ്യമാണ്.

3. Appropriation Bill. പാര്‍ലമെന്‍ന്റ് അംഗീകരിച്ച പ്രത്യേക ചെലവും ,സമാഹരണ ഫണ്ടില്‍ നിന്ന് ചെലവിടുന്ന തുകയും ചേര്‍ത്ത് ഒരു ബില്‍ . അതാണ്‌ Appropriation Bill.

4. Finance Bill. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പുതിയ നികുതികളുടെ രൂപരേഖ. ഒപ്പം പഴയ നികുതികളില്‍ വരുത്തിയ ഘടനാ മാറ്റങ്ങളും.

5. Memorandum Explaining the Provisions in the Finance Bill. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ടാക്സുകളെപ്പറ്റിയുള്ള വിവരണങ്ങളും അതിന്‍റെ അതിന്‍റെ പ്രഭാവവും.

6. Macro-economic framework for the relevant financial year. നടപ്പുസാമ്പത്തിക വര്‍ഷത്തെപ്പറ്റിയുള്ള ഒരു രൂപരേഖ.

7.Fiscal Policy Strategy Statement for the financial year. നടപ്പ് വര്‍ഷത്തെ സാമ്പത്തിക നയരേഖ.

8. Medium Term Fiscal Policy Statement. അര്‍ദ്ധവാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട്.

9. Expenditure Budget Volume -1. ഇതില്‍ പ്രതീക്ഷി ക്കുന്ന റെവന്യൂ വരുമാനവും , ചെലവുകളും ഉള്‍പ്പെടുന്നു..

10. Expenditure Budget Volume -2. ഇത് ബജറ്റിലെ അനുവദിക്കപ്പെടുന്ന ചെലവുകളും അന്തരം വിവരിക്കപ്പെടുന്ന രേഖകളാണ്. കഴിഞ്ഞ ബജറ്റിലെ അനുവദിക്കപ്പെട്ട ചെലവുകളും യഥാര്‍ത്ഥ ചെലവുകളും തമ്മിലുള്ള അന്തരം വിശദമാക്കുന്നു.

11. Receipts Budget. പോതുഖജനാവിലേക്കുള്ള മൊത്തം വരുമാനത്തിന്‍റെ ആകെത്തുകായണിത്. ഇതില്‍ നികുതികള്‍ കൂടാതെ പുറത്തുനിന്നുള്ള സഹായവും ലോണുകളും ഉള്‍പ്പെടുന്നു.

pre budget
Advertisment