Advertisment

തിരുവനന്തപുരം വിപണി കീഴടക്കാന്‍ ടെക്യു

author-image
admin
New Update

തിരുവന്തപുരം:  നൂതന സാങ്കേതിക ഉപകരണങ്ങള്‍ എല്ലാവരിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം വിപണി കീഴടക്കാന്‍ ടെക്നോളജി റീട്ടെയില്‍ ശൃംഖലയായ ടെക്യു. തിരുവനന്തപുരം തകരപ്പറമ്പ് ഫ്ലൈ ഓവറിന് സമീപം എം.ജി റോഡിലാണ് ടെക്യു പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

മൊബൈല്‍ വില്പനയിലുപരി ഉപഭോക്താക്കള്‍ക്ക് മൊബൈലിനെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സേവനങ്ങളും ടെക്യു നല്കുന്നുണ്ട്. പൊതുമേഖലസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഒന്നെടുത്താല്‍ ഒന്ന് സൗജന്യം ഓഫറാണ് ടെക്യു ഒരുക്കിയിരിക്കുന്നത്.

ലോകോത്തര ബ്രാന്‍ഡുകളുടെ വൈവിധ്യങ്ങളായ ഗാഡ്ജറ്റുകളുടെ വിശാലമായ ശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ പവര്‍ബാങ്ക്, ഹെഡ്ഫോണ്‍, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ലാപ്ടോപ്പ് ആക്സസറീസുകള്‍, ക്യാമറ ആക്സസറീസുകള്‍ തുടങ്ങിയവയും ലഭ്യമാണ്. ഉല്‍പന്നങ്ങളോടൊപ്പം വന്‍മൂല്യമുള്ള സമ്മാനങ്ങളും മറ്റു അതിശയിപ്പിക്കുന്ന ഓഫറുകളും വൈവിധ്യങ്ങളായ ഫൈനാന്‍സ് സ്കീമുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ ടെക്യു 29 സ്റ്റോറുകള്‍ തുറന്ന് കഴിഞ്ഞു. അതോടോപ്പം ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ ആരംഭിക്കുകയാണ് ടെക്യു.

Advertisment