Advertisment

യു.എ.ഇ. എക്സ്ചേഞ്ച്, ട്രാവലെക്സ്, എക്സ്പ്രസ് മണി എന്നിവയെ യോജിപ്പിച്ച് ഫിന്‍ബ്ലര്‍ അവതരിപ്പിച്ചു

author-image
admin
New Update

കൊച്ചി:  യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബവഗുതു രഘുറാം ഷെട്ടി തന്റെ പുതിയ ഹോള്‍ഡിങ് കമ്പനിയായ ഫിന്‍ബ്ലര്‍ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.

Advertisment

നിയന്ത്രണ സ്ഥാപനങ്ങളുടെ അനുമതിക്കു വിധേയമായി അദ്ദേഹത്തിന്റെ ആഗോള സാമ്പത്തിക സേവന ബ്രാന്‍ഡുകള്‍ ഇതോടെ ഒരു കുടക്കീഴിലാകും. യു.കെ.യില്‍ ആസ്ഥാനമായുള്ള ഫിനാബ്ലര്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടതും ഈ വിഭാഗത്തിലെ മുന്‍നിരയിലുള്ളതുമായ ബ്രാന്‍ഡുകള്‍ക്ക് തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

publive-image

വൈവിധ്യവല്‍കൃത ശൃംഖലയായ ഫിന്‍ബ്ലര്‍ യു.എ.ഇ. എക്സ്ചേഞ്ച്, ട്രാവലെക്സ്, എക്സ്പ്രസ് മണി തുടങ്ങിയവ അടക്കമുള്ള തങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡുകളുടെ മൊത്തത്തിലുള്ള വ്യവസായ മേഖലയിലെ വൈദഗ്ദ്ധ്യം യോജിപ്പിച്ച് അവതരിപ്പിക്കുകയും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വിപണിയിലെ അനുഭവ സമ്പത്തിന്റെ പിന്‍ബലത്തോടെ അവ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയും ചെയ്യും.

ഉപഭോക്തൃ കേന്ദ്രീക്യത നവീന സാങ്കേതികവിദ്യകളിലൂടേയും തങ്ങളുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടേയും ഉപഭോക്താക്കള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിക്ഷേപവും ഏറ്റെടുക്കലുകളും നടത്താനാണ് ഉദ്ദേശിക്കുന്നത്.

നാലു ദശാബ്ദത്തിലേറെ അനുഭവ സമ്പത്തും 18,000ത്തില്‍ പരം ജീവനക്കാരും പ്രതിവര്‍ഷം 150 ദശലക്ഷത്തിലേറെ ഇടപാടുകളും നടത്തുന്ന ഫിന്‍ബ്ലര്‍ ശൃംഖലയിലെ ബ്രാന്‍ഡുകള്‍ക്ക് ആഗോള തലത്തില്‍ മികച്ച സ്ഥാനമാണുള്ളത്. 45 രാജ്യങ്ങളില്‍ നേരിട്ടും 165 രാജ്യങ്ങളില്‍ ശൃംഖല വഴിയും ഫിന്‍ബ്ലറിന് സാന്നിധ്യമുണ്ട്.

നാളേക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നേരിടാനുള്ള തങ്ങളുടെ അഭിവാഞ്ചയാവും ഫിന്‍ബ്ലറിനെ നയിക്കുകയെന്ന് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് ഫിന്‍ബ്ലര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ബി. ആര്‍. ഷെട്ടി പറഞ്ഞു.

നാലു ദശാബ്ദം കൊണ്ടു നേടിയെടുത്ത വിശ്വസ്തതയില്‍ നിന്നാണ് തങ്ങളുടെ ശക്തി. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ നിക്ഷേപം ഈ മേഖലയെ മാറ്റി മറിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ സഹായിക്കും. തങ്ങളുടെ ഉപഭോക്താക്കളാണു തങ്ങള്‍ക്ക് ആവേശം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment