Advertisment

ഷവോമി മൂന്നു സ്‌മാര്‍ട്ടഫോണ്‍ ഉത്‌പാദന പ്ലാന്റുകള്‍ കൂടി തുറന്നു

author-image
admin
New Update

കൊച്ചി:  രാജ്യത്തെ മുന്‍നിര സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷവോമി ഇന്ത്യയില്‍ മൂന്നു സ്‌മാര്‍ട്ടഫോണ്‍ ഉത്‌പാദന പ്ലാന്റുകള്‍ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉത്‌പാദനയൂണിറ്റുകളുടെ എണ്ണം ആറായി.

Advertisment

കമ്പനിയുടെ പ്രാദേശികവത്‌കരണ തന്ത്രത്തിന്റെ ഭാഗമായി പ്രിന്റഡ്‌ സര്‍ക്യൂട്ട്‌ ബോര്‍ഡ്‌ ( പിസിബിഎ)നിര്‍മിക്കാന്‍ കമ്പനിയുടെ ആദ്യത്തെ സര്‍ഫേസ്‌ മൗണ്ട്‌ ടെക്‌നോളജി ( എസ്‌എംടി) പ്ലാന്റ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂര്‍ യൂണിറ്റില്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ പങ്കാളിത്തത്തോടെ തുറക്കുകയും ചെയ്‌തു.

publive-image

ന്യൂഡല്‍ഹിയില്‍ നടന്ന സ്‌പ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ഉന്നതതലത്തിലാണ്‌ ഷവോമി പുതിയ പ്ലാന്റുകള്‍ തുറന്ന കാര്യം സിവോമി ഇന്ത്യയുടെ മാനേജിംഗ്‌ ഡയറക്‌ടറും ഷവോമി ഗ്ലോബല്‍ വൈസ്‌ പ്രസിഡന്റുമായ മനു ജയിന്‍ പ്രഖ്യാപിച്ചത്‌. ലോകത്തെമ്പാടുനിന്നുമുള്ള അമ്പതോളം സ്‌മാര്‍ട്ട്‌ഫോണ്‍ കംപോണെന്റ്‌ ആഗോള സ്‌പ്ലയര്‍മാരാണ്‌ ഉന്നതതലത്തില്‍ പങ്കെടുത്തത്‌.

ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കമ്പനിയുടെ പവര്‍ ബാങ്ക്‌ ഉത്‌പന്ന യൂണിറ്റില്‍ ഹിപാഡ്‌ ടെക്‌നോളജി കമ്പനിയുടെ പങ്കാളിത്തത്തോടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉത്‌പാദനവും ഇതിനകം ആരംഭിച്ചിട്ടുണ്ട്‌.

"മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മയും മികച്ച രൂപകല്‍പ്പനയുമുള്ള ഷവോമി ഫോണ്‍ ഇന്ത്യന്‍ സ്‌മാര്‍ട്ടഫോണ്‍ വിപണിയെ അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്‌. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളിയായിക്കൊണ്ട്‌ ഇന്ത്യന്‍ വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധത 2015-ല്‍ പ്രഖ്യാപിച്ചതാണ്‌. ഈ പ്രതിബദ്ധത കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന വിധത്തില്‍ ഇന്ന്‌ മൂന്നു പുതിയ സ്‌മാര്‍ട്ടഫോണ്‍ പ്ലാന്റും തങ്ങളുടെ ആദ്യത്തെ എസ്‌എംടി പ്ലാന്റും തുറന്നിരിക്കുകയാണ്‌.

പ്രാദേശികമായി പിസിബിഎ നിര്‍മിക്കുന്ന ആദ്യത്തെ കമ്പനികൂടിയാണ്‌ ഷവോമി. ഇന്ത്യയെ ആഗോള മാനുഫാക്‌ചറിംഗ്‌ ഹബ്ബായി മാറ്റുന്നതില്‍ തങ്ങളുടെ പങ്ക്‌ തുടര്‍ന്നുമുണ്ടായിരിക്കും.'' മനു ജയിന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനി 2015-ല്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുമായി ചേര്‍ന്ന്‌ ആദ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ പ്ലാന്റ്‌ തുറന്‌നു. രണ്ടാമത്തെ പ്ലാന്റ്‌ 2017 മാര്‍ച്ചിലും കമ്പനിയുടെ ആദ്യത്തെ പവര്‍ബാങ്ക്‌ പ്ലാന്റ്‌ നവംബറിലും തുറന്നു. ഇപ്പോള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന 95 ശതമാനം ഷവോമി സ്‌മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ നിര്‍മിതമാണ്‌.

ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂര്‍ എന്നിവിടങ്ങളിലാണ്‌ ഫോക്‌സ്‌കോണുമായി ചേര്‍ന്ന്‌ സ്‌മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ തുറന്നിട്ടുള്ളത്‌. പിസിബിഎ യൂണിറ്റ്‌ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ്‌. 2018 മൂന്നാം ക്വാര്‍ട്ടറോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ ആവശ്യമായ പിസിബിഎ പൂര്‍ണമായും ഉത്‌പാദിപ്പിക്കാനാകുമെന്നു കമ്പനി പ്രതീക്ഷിക്കുന്നതായി മനു ജയിന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്‌മാര്‍ട്ടഫോണ്‍ കമ്പനിയായി മാറിയ ഷവോമിക്ക്‌ 2017 നാലാം ക്വാര്‍ട്ടറില്‍26.8 ശതമാനം വിപണി വിഹിതമുള്ളതായി ഐഡിസി സ്‌മാര്‍ട്ട്‌ഫോണ്‍ ട്രാക്കര്‍ നാലാം ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ട്‌ പറയുന്നു. ഓണ്‍ലൈന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 57 ശതമാനമാണ്‌ കമ്പനിയുടെ വിപണി വിഹിതം. ഐഡിസി റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, രണ്ടാംസ്ഥാനത്തുള്ള കമ്പനിയുടെ വിപിണി വിഹിതം ഓഫ്‌ലൈന്‍ വിഭാഗത്തില്‍ 11.2 ശതമാനമാണ്‌.

Advertisment