follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST

മാസം 10 എടിഎം ഇടപാടുകൾ സൗജന്യമാക്കി പുതിയ ഉത്തരവുമായി എസ്ബിഐ രംഗത്ത്

ബിസിനസ് ഡസ്ക് » Posted : 11/05/2017

മുംബൈ ∙ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ സൗജന്യ എടിഎം സേവനം നിർത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പിൻവലിച്ചു.

സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകൾ സൗജന്യമായിരിക്കുമെന്നാണ് എസ്ബിഐയുടെ പുതിയ വിശദീകരണം. അഞ്ച് ഇടപാടുകൾ എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം. ആദ്യത്തെ 10 ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകളായിരിക്കും സൗജന്യം.

എസ്ബിഐ അക്കൗണ്ടില്ലാത്ത ‘ബഡി’ ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ആദ്യ ഉത്തരവെന്നാണ് എസ്ബിഐ ഇപ്പോൾ വിശദീകരിക്കുന്നത്. എസ്ബിഐയുടെ മൊബൈൽ വാലറ്റ് ആണ് സ്റ്റേറ്റ് ബാങ്ക് ബഡി. ബഡിയിൽ ഉള്ള പണം ഫോൺബുക്കിലെയോ ഫെയ്സ്ബുക്കിലെയോ കോൺടാക്റ്റിലുള്ള ആർക്കു വേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനാകും. നെറ്റ് ബാങ്കിങ് സാങ്കേതികത്വം ഇതിൽ പ്രശ്നമാകില്ല.

പഴയ നോട്ടുകൾ മാറുന്നതിന് സർവീസ് ചാർജ് ഈടാക്കുമെന്ന ഉത്തരവ് പിൻവലിച്ചിട്ടില്ല. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാൻ സാധിക്കൂവെന്നായിരുന്നു നിർദ്ദേശം. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കിൽ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിർദേശം.

ബിസിനസ് കറസ്പോണ്ടന്റുമാർ തമ്മിലുള്ള പണം കൈമാറുന്നതിനും പിൻവലിക്കുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സർവീസ് ചാർജ് ഈടാക്കാൻ നിർദേശിക്കുന്നത്.

ബേയ്സിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാൻ നിർദേശിക്കുന്നു. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനാണ് നിർദേശം. റുപെയുടെ ക്ലാസിക് എടിഎം കാർഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+