follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ സംരംഭമായ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് കൊച്ചിയില്‍ തുടക്കം

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 16/05/2017

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറും ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് കണ്‍സ്യൂമര്‍ റീട്ടെയ്ല്‍ രംഗത്തേയ്ക്ക് ചുവട് വെച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിക്കുവാനൊരുങ്ങുന്ന ശൃംഖലയിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റിന് കൊച്ചിയില്‍ മെയ്12ന് യവനിക ഉയര്‍ന്നു. കല്യാണ്‍ സില്‍ക്‌സിന്റെ ഈ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയ്ന്‍ നിര്‍വ്വഹിച്ചു.



കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെവിപി കൃഷ്ണകുമാര്‍ , കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ , കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാസ് പട്ടാഭിരാമന്‍ , മഹേഷ് പട്ടാഭിരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കല്യാണ്‍ സില്‍ക്‌സിന്റെ ഹോസ്പിറ്റല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഷോറൂമിന്റെ ആറും ഏഴും നിലകളില്‍ 20000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണ് . ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടെറെ ഓഫറുകളും പ്രമോഷനുകളുമായാണ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയിലെ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്.

കല്യാണ്‍ സില്‍കിസ്‌ന്റെ വിജയത്തിന് എന്നും പ്രേരക ശക്തിയായി പ്രവര്‍ത്തിച്ച കൊച്ചി നഗരത്തില്‍ തന്നെ ഞങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആദ്യത്തേത് ആരംഭിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കൊച്ചിയുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടിഎസ് പട്ടിഭിരാമന്‍ പറഞ്ഞു .

നിത്യോപയോഗ സാധനങ്ങള്‍ ഓരോന്നും ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ചാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇടനിലക്കാരെ തീര്‍ത്തും ഒവിവാക്കിയുള്ള രീതിയാണ് കണ്‍സ്യൂമര്‍ റീട്ടെയിലിങും കല്യാണ്‍ സില്‍ക്‌സ് അവലംബിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ഓരോ ഉല്‍പ്പന്നവും ആഡംബര വില ഇല്ലാതെ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുവാന്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് കഴിയുന്നു.

കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കപ്പെടുന്നതോടെ കൊച്ചി നിവാസികള്‍ക്ക് പണത്തോടൊപ്പം സമയവും ലാഭിക്കുവാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത . എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരുകുടക്കീഴില്‍ ക്രമീകരിച്ചിരിക്കുകയും ഒപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റക്കുറച്ചിലുകളില്ലാത്ത ഗുണമേന്മയും ഏറ്റവും കുറഞ്ഞ വിലയുമാണ് കല്യാണ്‍ സില്‍ക്‌സിനെ ഓരോ കര്‍മപഥത്തിലും ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ മുന്നേറുവാന്‍ സഹായിക്കുന്നത്. അതെ പ്രവര്‍ത്തനമന്ത്രമാണ് ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ കൊച്ചിക്ക് സമ്മാനിക്കുവാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയ്ക്ക് ശേഷം കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വര്‍ഷത്തിന്റെ അവസാനത്തോട് കൂടി കേരളത്തില്‍ ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുവാനാണ് കല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+