follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

സാംസങ്‌ പേ ഇനി എസ്‌ബിഐ ഡെബിറ്റ്‌ കാര്‍ഡുകളിലും ലഭ്യമാകും

ബിസിനസ് ഡസ്ക് » Posted : 02/08/2017

കൊച്ചി: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (എസ്‌ബിഐ) ഉയര്‍ന്ന വേരിയന്റുകളിലെ കാര്‍ഡുകളില്‍ സാംസങ്‌ പേ ലഭ്യമാകുമെന്ന്‌ സാംസങ്‌ ഇന്ത്യയും എസ്‌ബിഐയും പ്രഖ്യാപിച്ചു. ഈ സഹകരണത്തോടെ എസ്‌ബിഐയുടെ 13 കോടി ഡെബിറ്റ്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ സാംസങ്‌ പേ ഉപയോഗിച്ച്‌ സാംസങ്‌ സ്‌മാര്‍ട്ട്‌ഫോണുകളിലൂടെ അനായാസം പണമിടപാടുകള്‍ നടത്താം.

രാജ്യത്തുടനീളമുള്ള 25 ലക്ഷം പിഒഎസ്‌ (പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌) കാര്‍ഡ്‌ മെഷീനുകളില്‍ സാംസങ്‌ പേ, മാഗ്നെറ്റിക്‌ സെക്യൂര്‍ ട്രാന്‍സ്‌മിഷന്‍ എന്ന വിപ്ലവകരമായ സാങ്കേതിക സംവിധാനത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

സാംസങിന്റെ വിവിധ മോഡലുകളിലുള്ള സ്‌മാര്‍ട്ട്‌ഫോണുകളില്‍ സാംസങ്‌ പേ നിലവില്‍ ലഭ്യമാണ്‌. ഇതുവഴി ഉപഭോക്താക്കള്‍ക്ക്‌ കാര്‍ഡ്‌ ഇല്ലാതെ തന്നെ ഓഫ്‌ലൈനിലും പേയ്‌മെന്റുകള്‍ നടത്താം.

സാംസങ്‌ പേ ഉപയോഗിക്കുന്ന എസ്‌ബിഐ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും കുറഞ്ഞത്‌ 500 രൂപയുടെ ഇടപാടിന്‌ 100 രൂപയുടെ ക്യാഷ്‌ബാക്ക്‌ ഓഫറുണ്ട്‌. ഓഗസ്റ്റ്‌ ഒന്നിനും 31നും ഇടയില്‍ ഉപയോഗിക്കുന്ന കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ഇങ്ങനെ പരമാവധി 500 രൂപവരെ ക്യാഷ്‌ ബാക്ക്‌ ഓഫറുകളുണ്ട്‌.

ലോകത്തെ വലിയ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയും ഒന്നിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിലേക്കുള്ള കുതിപ്പിന്‌ കൂടുതല്‍ കരുത്താകും.

സാംസങും എസ്‌ബിഐയും രാജ്യത്തെ എല്ലാ വീടുകള്‍ക്കും പരിചിതമാണെന്നും ഉപഭോക്താക്കളുടെ ദൈനംദിന പേയ്‌മെന്റ്‌ രംഗത്ത്‌ വിപ്ലകരമായ മാറ്റങ്ങള്‍ കുറിക്കുന്ന സാംസങ്‌ പേ, ഇടത്തരം വിഭാഗത്തില്‍പ്പെട്ട സാംസങ്‌ ഗാലക്‌സി ജെ7 പ്രോ പോലുള്ള സ്‌മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാണെന്നും സാംസങ്‌ പേ മിനിയും ഈയിടെ അവതരിപ്പിച്ചിട്ടുണ്ടെന്നും സാംസങ്‌ ഇന്ത്യ മൊബൈല്‍ ബിസിനസ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അസിം വാര്‍സി പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ ബാങ്കര്‍ എന്നതാണ്‌ ബാങ്കിന്റെ ലക്ഷ്യമെന്നും അതുകൊണ്ടുതന്നെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതില്‍ ബാങ്ക്‌ മുന്നിലുണ്ടെന്നും ഉപഭോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക്‌ നയിക്കുന്നതിന്‌ സാംസങുമായുള്ള സഹകരണം ഉപകരിക്കുമെന്നും എസ്‌ബിഐ നാഷണല്‍ ബാങ്കിങ്‌ ഗ്രൂപ്പ്‌ എംഡി രജ്‌നീഷ്‌ കുമാര്‍ പറഞ്ഞു.

ഈ വര്‍ഷമാണ്‌ ഇന്ത്യയില്‍ സാംസങ്‌ പേ അവതരിപ്പിച്ചത്‌. ഉപഭോക്താക്കളില്‍ നിന്നും മികച്ച സ്വീകരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ലളിതവും സുരക്ഷിതവും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ സാധിക്കുന്ന സാംസങ്‌ പേ വരിക്കാരുടെ മനം കവര്‍ന്നു.

ഗാലക്‌സി ജെ7 പ്രോ, ഗാലക്‌സി എസ്‌8, ഗാലക്‌സി എസ്‌8+, ഗാലക്‌സി എസ്‌7 എഡ്‌ജ്‌, ഗാലക്‌സി എസ്‌7, ഗാലക്‌സി നോട്ട്‌5, ഗാലക്‌സി എസ്‌6 എഡ്‌ജ്‌+, ഗാലക്‌സി എ5 (2016), ഗാലക്‌സി എ7 (2016), ഗാലക്‌സി എ5 (2017), ഗാലക്‌സി എ7 (2017), ഗാലക്‌സി എ9 പ്രോ തുടങ്ങിയ സാംസങ്‌ മോഡലുകളില്‍ സാംസങ്‌ പേ ലഭ്യമാണ്‌.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+