Advertisment

വോഡഫോണ്‍-ഐടെല്‍ സഹകരണത്തില്‍ എ20 സ്‌മാര്‍ട്ട്‌ഫോണിന്‌ 2100 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫര്‍

New Update

കൊച്ചി:  ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണും പ്രമുഖ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ ഐടെല്ലും സഹകരിച്ച്‌ ആവേശകരമായ കാഷ്‌ബാക്ക്‌ ഓഫര്‍ പ്രഖ്യാപിച്ചു.

Advertisment

ഏറെ സവിശേഷതകളുള്ള ഐടെല്‍ എ20 സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക്‌ 2,100 രൂപയുടെ കാഷ്‌ബാക്കാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. അതായത്‌, വിപണിയില്‍ 3690 രൂപ രൂപ വിലയുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ വെറും 1,590 രൂപയ്‌ക്ക്‌ ലഭിക്കും.

publive-image

രാജ്യത്ത്‌ 4ജി കണക്‌റ്റിവിറ്റി പ്രചരിപ്പിക്കുകയാണ്‌ വോഡഫോണ്‍-ഐടെല്‍ സഹകരണത്തിന്റെ ദൗത്യം. മിതമായ നിരക്കില്‍ സ്‌മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കി എല്ലാവരെയും കണക്‌റ്റഡാക്കി ശാക്തീകരിക്കുകയാണ്‌ ലക്ഷ്യമിടുന്നത്‌.

ഓഫര്‍ ലഭിക്കാന്‍ വോഡഫോണ്‍ ഉപഭോക്താവ്‌ 3690 രൂപയ്‌ക്കു ഐടെല്‍ എ20 സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങണം. തുടര്‍ന്ന്‌ 18 മാസത്തേക്ക്‌ 150 രൂപയ്‌ക്കോ അതിനുമുകളിലോ റീചാര്‍ജ്‌ ചെയ്യുമ്പോള്‍ ഉപഭോക്താവിന്‌ 900 രൂപ തിരികെ ലഭിക്കും. റീച്ചാര്‍ജ്‌ ഒന്നിച്ചോ തവണകളായോ ചെയ്യാം.

വീണ്ടും അടുത്ത 18 മാസത്തേക്ക്‌ കൂടി 150 രൂപ വീതം റീചാര്‍ജ്‌ ചെയ്യുമ്പോള്‍ 1,200 രൂപ കൂടി തിരികെ ലഭിക്കും. ഓഫര്‍ 2018 മാര്‍ച്ച്‌ 31വരെ ലഭ്യമാണ്‌. ഉപയോക്താക്കള്‍ക്ക്‌ കാഷ്‌ബാക്ക്‌ എം-പെസ വാലറ്റിലൂടെയായിരിക്കും തിരികെ ലഭിക്കുക.

റീചാര്‍ജ്‌ ചെയ്യാനും, മണി ട്രാന്‍സ്‌ഫറിനും പണം പിന്‍വലിക്കാനും എം-പെസ വാലറ്റ്‌ ഉപയോഗിക്കാം. എല്ലാവര്‍ക്കും 4ജി അനുഭവം ലഭ്യമാക്കുകയാണ്‌ ഐടെല്ലിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി 4ജി ശ്രേണി വര്‍ധിപ്പിക്കുന്ന ഐടെല്‍ പ്രമുഖ കമ്പനികളുമായി സഹകരിക്കുന്നുണ്ടെന്നും വോഡഫോണുമായുള്ള സഹകരണം ഈ ഉത്തരവാദിത്തം ഒന്നു കൂടി ഉറപ്പിക്കുകയാണെന്നും വോഡഫോണിന്റെ മികച്ച നെറ്റ്‌വര്‍ക്ക്‌ എ20യുടെ സവിശേഷതകള്‍ക്കു യോജിച്ചതാകുമെന്നും ഈ സഹകരണത്തിലൂടെ രാജ്യത്തെ 4ജി ഉപയോഗത്തിന്‌ ഏറെ പ്രചാരം ലഭിക്കുമെന്നും ഐടെല്‍, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ മൂല്യം ലഭിക്കുമെന്നും ട്രാന്‍ഷന്‍ ഇന്ത്യ മാര്‍ക്കറ്റിങ്‌ സീനിയര്‍ വി.പി ഗൗരവ്‌ ടിക്കൂ പറഞ്ഞു.

ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ നേട്ടങ്ങള്‍ക്കായി അവരുടെ ഫോണുകള്‍ സ്‌മാര്‍ട്ട്‌ഫോണുകളായി അപ്‌ഗ്രേഡ്‌ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും മാറുന്ന ഉപഭോക്താക്കള്‍ക്ക്‌ വോഡഫോണിന്റെ സൂപ്പര്‍ നെറ്റ്‌ 4ജി ലഭ്യമാക്കുന്നതിന്‌ ഐടെല്ലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താങ്ങാവുന്ന വിലയില്‍ ഹാന്‍ഡ്‌സെറ്റുകളും പോക്കറ്റിന്‌ യോജിച്ച ഡാറ്റ പ്ലാനുകളും ഇതിന്‌ ഊര്‍ജം പകരുമെന്ന്‌ വിശ്വസിക്കുന്നതായും ആവേശകരമായ കാഷ്‌ബാക്ക്‌ ഓഫര്‍ ഈ മാറ്റത്തിന്റെ ചെലവു കുറയ്‌ക്കുമെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.

4ജി വോയ്‌സ്‌ ഓവര്‍ എല്‍ടിഇ, വീഡിയോ എല്‍ടിഇ, ആന്‍ഡ്രോയിഡ്‌ 7.0 (നൗഗാട്ട്‌), 1ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി, 1.3 ജിഗാഹെര്‍ട്ട്‌സ്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍ തുടങ്ങിയവ ഐടെല്‍ എ20യുടെ സവിശേഷതകളില്‍ ചിലതാണ്‌.

മികച്ച ആയുസ്‌ നല്‍കുന്ന 1500 എംഎഎച്ച്‌ ലിഥിയം-ഐയോണ്‍ ബാറ്ററിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഈ ഗണത്തില്‍ വിലകൊണ്ടു തന്നെ ഐടെല്‍ എ20 മൂല്യവത്താണ്‌. വോഡഫോണുമായുള്ള സഹകരണത്തിലൂടെ ഈ മൂല്യം മറ്റൊരു തലത്തിലേക്ക്‌ കൂടി ഉയര്‍ന്നു.

Advertisment