Advertisment

ബംഗളൂരുവിനെതിരെ മനപൂര്‍വ്വം കളിക്കാതിരുന്നതോ? വിവാദങ്ങള്‍ക്ക് മറുപടിയുമായി വിനീത്

New Update

പുതുവത്സര ദിനത്തില്‍ ആവേശത്തോടെയായിരുന്നു ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ പോയത്. എന്നാല്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മലയാളി സൂപ്പര്‍താരങ്ങളായ റിനോ ആന്റോയും, സി.കെ വിനീതും ഇല്ലാതെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കാന്‍ ഇറങ്ങിയത്. ഇരുവരും കളിയില്‍ ഇല്ലാത്തത് വലിയ ആഘാതമാണ് ഏറ്റിരിക്കുന്നത്. അതിനെതിരെ പ്രമുഖര്‍ രംഗത്ത് വരികയും വന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ വിവാദങ്ങള്‍ക്ക് ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിനീത്.

Advertisment

publive-image

വിനീതിന്റേയും, റിനോയുടെയും പഴയ ക്ലബായ ബംഗളൂരുവിന് എതിരെ കളിക്കാതിരിക്കാന്‍ താരങ്ങള്‍ സ്വയം മത്സരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. പഴയ ടീമിനെതിരെ കളിക്കാതിരിക്കാന്‍ താരങ്ങളെ അനുവദിച്ചു എന്നാരോപിച്ചു ഐ എം വിജയന്‍ അടക്കമുള്ള പ്രമുഖര്‍ പലരും കോച്ച് റെനേ മ്യൂളസ്റ്റീനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇത്തരം വിവാദങ്ങളില്‍ കഴമ്പില്ല എന്നാണ് വിനീത് പറയുന്നത്.

പരിക്കുമൂലമാണ് ബംഗളൂരുവിനെതിരെ കളിക്കാതിരുന്നത് എന്നും, പഴയ ടീമായതു കൊണ്ട് കളിക്കില്ല എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും വിനീത് പറയുന്നു. മത്സരത്തിന് മുന്‍പായി ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് കരുതിയിരുന്നില്ല. എന്നാല്‍ വിദഗ്ധപരിശോധനയില്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.

c.k vineeth
Advertisment