Advertisment

സി.ആര്‍.ഐ പമ്പുകള്‍ക്ക് നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ്

New Update

കൊച്ചി:  ഊര്‍ജ്ജ കാര്യക്ഷമതയുള്ള പമ്പ് സെറ്റുകള്‍ നിര്‍മിക്കുന്നതില്‍ സി.ആര്‍. ഐ പമ്പിന് 2017ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചു. പമ്പ് വിഭാഗത്തില്‍ ഈ അവാര്‍ഡ് നേടിയ ഒരേയൊരു കമ്പനിയാണ് സി ആര്‍ഐ.

Advertisment

publive-image

ഊര്‍ജ്ജ മന്ത്രാലയം ഏര്‍പ്പെടൂത്തിയിട്ടുള്ള നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് പവര്‍ ആന്‍ഡ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി വകുപ്പ് സഹമന്ത്രി രാജ് കുമാര്‍ സിംഗില്‍ നിന്ന് സിആര്‍ഐ ഗ്രൂപ്പ് ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജി സെല്‍വരാജ് ഏറ്റുവാങ്ങി.

ഭാരത സര്‍ക്കാരിന്‍റെ വൈദ്യുത മന്ത്രാലയം ഏര്‍പ്പെടുത്തിയതാണ് നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ്. ബി ഇഇ 5 സ്റ്റാര്‍ ലേബല്‍ ഉള്ള ഉപകരണങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളവയെയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. മൂന്നാമത്തെ തവണയാണ്, സി.ആര്‍.ഐ പമ്പ് സെറ്റുകളില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജ ക്ഷമതയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നത്.

Advertisment