Advertisment

ചക്കുവള്ളി പ്രവാസി കൂട്ടായ്മ തബൂക്ക് പ്രാവാസി സംഗമം 2018.

author-image
admin
Updated On
New Update

റിയാദ്: കൊല്ലം ജില്ലയിലെ ചക്കുവള്ളി നിവാസികള്‍ ആയ പ്രവാസികളുടെ പ്രാദേശിക സംഘടനയായ ചക്കുവള്ളി പ്രവാസി കൂട്ടായ്മ തബൂക്ക് മേഖല പ്രവാസി സംഗമം നടത്തി. തബുക്കിലെ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന  പ്രവാസി സംഗമം കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് റാഫി കുഴുവേലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

ചക്കുവള്ളി പ്രവാസി കൂട്ടായ്മ    തബൂക്ക് മേഖല പ്രവാസി സംഗമം മുഹമ്മദ് റാഫി കുഴുവേലില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

കൂട്ടായ്മ വൈസ് പ്രസിഡന്റ് അന്‍സാര്‍ സലിം ചരുവിള അധ്യക്ഷത വഹിച്ചു .ലാലു ശൂരനാട് ആമുഖ പ്രഭാഷണം നടത്തി. കൂട്ടായ്മ ഉപദേശക സമിതി അംഗം അബ്ദുല്‍ സലിം അര്‍ത്തിയില്‍, ഹാരിസ് പോരുവഴി, സാബു ഹബീബ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

publive-image

ജനറല്‍ സെക്രട്ടറി ഷെഫീക്ക് പുറക്കുന്നില്‍  മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. എം .എസ് .ഷിബു ,സാദിക്ക് ശൂരനാട് ,മിത്‌ലാജ് ,അന്‍സാരി ശൂരനാട് ,ഷുഹൈബ് ബദര്‍ ,നിയാസ് റഹിം എന്നിവര്‍ പ്രസംഗിച്ചു. സാദിക്ക് കണ്മണി സ്വാഗതവും ഷിനാസ് ബദര്‍ നന്ദിയും പറഞ്ഞു . ഹംസ ശൂരനാട് , ഷൈജു പാനു എന്നിവര്‍ നേത്രത്വം നല്‍കി .

 

Advertisment