Advertisment

പൊലീസുകാരുടെ ദാസ്യവൃത്തി ;ബെഹ്‌റയോടൊപ്പം ജോലി ചെയ്യുന്ന 36 പൊലീസുകാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു

New Update

സംസ്ഥാനത്ത് പൊലീസുകാരുടെ ദാസ്യവൃത്തി വിവാദമായിരിക്കെ, ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടൊപ്പം ജോലി ചെയ്യുന്ന 36 പൊലീസുകാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ ചുമതല ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവരില്‍ 11 പേര്‍ ക്യാമ്പ് ഫോളോവര്‍മാരാണ്. ഇവരെ മടക്കി വിളിക്കണമെന്നാണ് ആസോസിയേഷന്‍ ആവശ്യപ്പെടുന്നത്. വിഷയം വിവാദമായതോടെ ചിലരെ മടക്കി അയച്ചിട്ടുണ്ടെങ്കിലും അധിക പേരും തുടരുകയാണ്.

Advertisment

publive-image

വി ഐ പികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മന്ത്രിമാര്‍ മുന്‍മന്ത്രിമാര്‍ എന്നിവരോടൊപ്പമുള്ള ജോലികളും ചോദിച്ച് വാങ്ങുന്നവരുണ്ട്.

മുമ്പ് ടോമിന്‍ ജെ തച്ചങ്കരി എഡിജിപി ആയിരിക്കുമ്പോഴാണ് ക്യാമ്പ് ഫോളോവര്‍മാരടക്കമുള്ളവരുടെ കാര്യത്തില്‍ കണക്കെടുപ്പ് നടന്നത്. ഇത്തരത്തില്‍ 3200 പേരുണ്ടെന്നാണ് അന്ന് കണ്ടെത്തിയിരുന്നതെങ്കിലും ഡിജിപിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ യാതൊരു വിധ നടപടിയുമുണ്ടായില്ല.

കണക്കെടുപ്പിന് വകുപ്പില്‍ നിന്ന യാതൊരുവിധ സഹകരണവും ലഭിച്ചിരുന്നുമില്ല. ജോലി ചെയ്യാതെ വര്‍ഷങ്ങളായി ശമ്പളം കൈപറ്റുന്ന ഒരു ഡിവൈഎസ്പിയെ അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുമ്പ് അസുഖം വന്നുവെന്ന കാരണത്തില്‍ മെഡിക്കല്‍ ലീവെടുത്ത് മുങ്ങുകയായിരുന്നു ഇയാള്‍. എന്നാല്‍ ഇതുപോലെ ഒട്ടനവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയെങ്കിലും നടപടിയുണ്ടായില്ല.

കേരള പോലീസില്‍ പ്രസവമെടുക്കാനുള്ള വയറ്റാട്ടി തസ്തിക വരെ നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് അറുതി വരുത്തേണ്ടതുണ്ടെന്നും കെ മുരളീധരന്‍ എം എല്‍ എ. ഇന്ന് നിയമസഭയില്‍ പരിഹസിച്ചിരിന്നു.

Advertisment