കാനഡ : 46 കാരനായ മലയാളി യുവാവ് കാനഡയിലെ മില്‍ടണില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ചു. റാന്നി സ്വദേശി കാനപ്പുഴയില്‍ ബൈജു മാത്യു ആണ് മരിച്ചത് .
ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വിശാലടൊറന്റോയിലെ മില്‍ടനിലാണ് ബൈജു കുടുംബ സമേതം താമസിക്കുന്നത്.
ഭാര്യ: ഷീബ. മക്കള്‍: ലിയന്ന, റൂബന്‍.
മിസ്സിസാഗാ ട്രില്ലിയം ഹോസ്പിറ്റലില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു.
ടൊറോന്റോയിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ബൈജു സെന്റ് ഇഗ്‌നേഷ്യസ് ക്നാനായ ചര്‍ച്ചിലെ ജനറല്‍ സെക്രട്ടറിയും, കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ മുന്‍ കമ്മറ്റിയംഗവുമായിരുന്നു.