Advertisment

കോണ്‍ഫെഡറേഷന്‍ ഓഫ് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ വിവരസഹായി ഡയറക്ടറി ക്യാപ് ഇന്‍ഫോര്‍ മാറ്റിക്ക്‌സ് പ്രകാശനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ വിവരസഹായി ഡയറക്ടറി 'ക്യാപ് ഇന്‍ ഫോര്‍മാറ്റിക്‌സ്' വി കെ ശ്രീകണ്ഠന്‍ എം പി , നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന് നല്‍കി പ്രകാശനം ചെയ്തു.

Advertisment

publive-image

ക്യാപ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ വി സി വിജയന്‍, എ വി ശേഷന്‍, സാജിത എന്നിവര്‍ പങ്കെടുത്തു.

ഡ്രൈവര്‍, പ്ലംബര്‍ കാര്‍പ്പന്റര്‍ തുടങ്ങിയ തൊഴിലാളികള്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, തുടങ്ങിയവരുടെ ഫോണ്‍നമ്പറുകളും, ഫ്‌ളാറ്റ് നിവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഡയറക്ടറിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൂവ്വായിരത്തോളം ഫ്‌ളാറ്റുകളില്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ പറഞ്ഞു.

cap in formatics
Advertisment