Advertisment

ക്യാപ്റ്റൻ രാജുവിന്‍റെ സംസ്കാരം ഇന്ന്

New Update

Advertisment

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്രതാരം ക്യാപ്റ്റൻ രാജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടിൽ എത്തിക്കും. തുടർന്ന്. 8 മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.

വൈകിട്ട് 4.മണിക്ക് പത്തനംതിട്ട പുത്തൻപീടിക നോർത്ത് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രാജു തിങ്കളാഴ്ചയാണ് അന്തരിച്ചത്.

Advertisment