Advertisment

മകന്‍ വില്ലനായി അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു..! ; സിനിമയില്‍ കൊലപാതകം പോലുള്ള രംഗങ്ങളില്‍ അഭിയിക്കുമ്പോള്‍ അദ്ദേഹം മനസ്സുകൊണ്ടു കരഞ്ഞിരുന്നു; ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മ്മയില്‍ നിന്ന്

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: വ്യക്തിപരമായും വില്ലന്‍ റോളുകള്‍ ചെയ്യാന്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന നടനായിരുന്നു ക്യാപ്റ്റന്‍ രാജു. സിനിമയില്‍ കൊലപാതകം പോലുള്ള രംഗങ്ങളില്‍ അഭിയിക്കുമ്പോള്‍ അദ്ദേഹം മനസ്സുകൊണ്ടു കരഞ്ഞിരുന്നു. അമ്മ മരിച്ച ഘട്ടത്തിലാണ് ഇനി നെഗറ്റീവ് റോള്‍ വേണ്ടെന്ന തീരുമാനത്തില്‍ താനെത്തിയതെന്നു ക്യാപ്റ്റന്‍ രാജു ഒരിക്കല്‍ പറഞ്ഞു. മകന്റെ വില്ലന്‍ വേഷങ്ങള്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ജീവിതത്തിലും സിനിമയിലും ആ തീരുമാനം വഴിത്തിരിവായി. ശേഷം ചെയ്ത ക്യാരക്ടര്‍ റോളുകളിലും രാജു തിളങ്ങി. പില്‍ക്കാലത്ത് ടിവി സീരിയലുകളിലൂടെ അദ്ദേഹം കുടുംബസദസ്സുകളുടെ പ്രിയങ്കരനായി.

Advertisment

publive-image

1981ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണു ക്യാപ്റ്റന്‍ രാജു സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍. 1983ല്‍ നടന്‍ മധു നിര്‍മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷത്തില്‍. തടാകം, മോര്‍ച്ചറി, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലുടെയാണു ക്യാപ്റ്റന്‍ രാജു മുന്‍നിരയിലേയ്ക്ക് ഉയര്‍ന്നുവന്നത്.

1999ല്‍ ഇസ്മയില്‍ മെര്‍ച്ചന്റ് സംവിധാനം ചെയ്ത കോട്ടണ്‍ മേരി എന്ന ഇംഗ്ലിഷ് ചിത്രത്തില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തി. 2011ല്‍ പ്രിയദര്‍ശന്‍ ചിത്രമായ കഷ്മകഷിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഇടക്കാലത്തു വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോചിതനായ ക്യാപ്റ്റന്‍ ഹാസ്യകഥാപാത്രങ്ങളും വഴങ്ങുമെന്നു തെളിയിച്ചു.

Advertisment