Advertisment

ക്യാപ്റ്റന് വിട: ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

author-image
ഫിലിം ഡസ്ക്
New Update

പത്തനംതിട്ട: ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഓമല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുടുംബ വീടായ കുര്യന്റയ്യത്ത് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വിലാപയാത്രയായാണ് മൃതശരീരം പള്ളിയിലെത്തിച്ചത്.

Advertisment

publive-image

ബസേലിയോസ് മാര്‍ത്തോമ്മ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാര ശിശ്രൂഷകള്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. ചലച്ചിത്ര ,രാഷ്ടീയ രംഗങ്ങളിലെ നിരവധി പ്രമുഖരും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

മന്ത്രിമാരായ എ കെ ബാലന്‍, മാത്യു ടി തോമസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്ര താരവും എം എല്‍ എ യുമായ മുകേഷ് ആന്റോ ആന്റണി എംപി ,എം എല്‍ എ മാരായ വീണ ജോര്‍ജ് രാജു എബാഹം തുടങ്ങിയ നിരവധി പ്രമുഖര്‍ പത്തനംതിട്ടയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Advertisment