Advertisment

നടന്‍ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം വെള്ളിയാഴ്ച. കൊച്ചിയിലും പത്തനംതിട്ടയിലും ആലപ്പുഴയിലെ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയിലും പൊതുദര്‍ശനം

New Update

publive-image

Advertisment

കൊച്ചി ∙ അന്തരിച്ച നടന്‍ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം വെള്ളിയാഴ്ച. വൈകിട്ട് 5 നു പത്തനംതിട്ട പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരം നടക്കും. അമേരിക്കയിലുള്ള മകൻ രവിരാജ് വ്യാഴാഴ്ച വസതിയിലെത്തും.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 6.45ന് വസതിയായ പാടിവട്ടം പാൻജോസ് അപ്പാർട്ട്മെന്റിൽ കൊണ്ടുവരുമെന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞു .

കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന പ്രാർഥനാചടങ്ങുകൾക്കു ശേഷം 7.45ന് പൊതുദർശനത്തിനായി എറണാകുളം നോർത്ത് ടൗൺഹാളിലേക്കു കൊണ്ടുപോകും. 10 വരെ പൊതുദർശനം.

തുടർന്നു സ്വദേശമായ പത്തനംതിട്ടയിലേക്ക്. വഴിയിൽ ആലപ്പുഴയിൽ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്സ് ഹോട്ടലിൽ അൽപ്പസമയം അന്ത്യാജ്ഞലി അർപ്പിക്കാനായി നിർത്തും.

ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ടയിലെത്തിക്കും. മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 3.30 വരെ പൊതുദർശനം. 3.45 മുതൽ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിൽ.

തുടർന്നു പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലേക്കു കൊണ്ടുപോകുന്ന മൃതദേഹം അഞ്ചിനു കുടുംബ കല്ലറയിൽ സംസ്കരിക്കും.

caption raju
Advertisment