Advertisment

20 മിനിറ്റിലെ ഒറ്റ ചാര്‍ജിങ്ങില്‍ 500 കി.മീറ്റര്‍ ! ഇലക്ട്രിക്‌ കാറുകള്‍ ലോകവിപണിയില്‍ മാറ്റത്തിന്‍റെ ശംഖൊലിയാകും. ജനറല്‍ മോട്ടേഴ്‌സും ഫോക്സ് വാഗനും ഫുള്ളി ഇലക്ട്രിക് കാറുകളിലേയ്ക്ക്

New Update

publive-image

Advertisment

ലോകത്ത് മാറ്റത്തിന്‍റെ ശംഖനാദവുമായി ഇലക്ട്രിക്‌ കാറുകള്‍ വരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്‌താല്‍ 500 കി.മീറ്റര്‍ വരെ ഓടാം. ചാര്‍ജിംഗ് സമയം 20 മിനിറ്റ്.

ലോകം ക്ലീന്‍ എനര്‍ജിയിലേക്ക് മാറുകയാണ്. ഒപ്പം കാര്‍ നിര്‍മ്മാണവും Electric Wheels എന്ന ഓപ്ഷനിലേക്ക് മാറാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

publive-image

2020 ആകുമ്പോഴേക്കും ജനറല്‍ മോട്ടേഴ്‌സ്‌ , ഫോക്സ് വാഗണ്‍ തുടങ്ങിയ കമ്പനികള്‍ Fully Electric കാര്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ്  . ഈ ശ്രേണിയില്‍ Tesla - Model 3 യുടെ നിര്‍മ്മാണം 2018 ല്‍ ആരംഭിക്കുകയാണ്.

ഒറ്റത്തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 321 കി.മീറ്റര്‍ മുതല്‍ മുകളിലോട്ടുള്ള റേഞ്ചുകളില്‍ വാഹനം ലഭ്യമാകും. വാഹനം സ്റ്റാര്‍ട്ട്‌ ചെയ്ത് കേവലം ആറു സെക്കണ്ടിനുള്ളില്‍ 0 ത്തില്‍ നിന്ന് 100 കി.മീറ്റര്‍ സ്പീഡില്‍ എത്താന്‍ കഴിയുന്നു. സാധാരണ മോഡലിനു 23 ലക്ഷം വിലവരുമെന്നാണ് അനുമാനം.

publive-image

മര്‍സിഡിസ് ബെന്‍സ്  2018 ​ അവസാനം ഇലക്ട്രിക്‌ കാര്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തി ലാണ്. അടുത്ത പാരീസ് മോട്ടോര്‍ ഷോയില്‍ ഒരു ചാര്‍ജില്‍ 600 കി.മീറ്റര്‍ റേഞ്ചുള്ള കാര്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

വോള്‍വോയുടെ അവകാശവാദം  2020 ല്‍ ലോകത്തെ മുഴുവന്‍ Fully All Electric കാറുകളില്‍ 10 %  തങ്ങളുടെതായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2019 ല്‍ ഒരുതവണ ചാര്‍ജ് ചെയ്‌താല്‍ 241 കി.മീറ്റര്‍ ദൂരം പോകാവുന്നതും അതിനുമുകളിലുള്ളതുമായ Fully All Electric വാഹനങ്ങള്‍ പുറത്തിറക്കാനാണ് പ്ലാന്‍.

publive-image

കൂടാതെ Faraday Future ,Porsche,Audi,General Motors തുടങ്ങിയ കമ്പനികളും തങ്ങളുടെ ഇലക്ട്രിക്‌ കാറുകള്‍ 2018 നും 2020 നുമിടയില്‍ മാര്‍ക്കറ്റില്‍ ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ഈ കാറുകളിലെല്ലാം ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 20 മുതല്‍ 30 മിനിട്ട് വരെ സമയമെടുക്കും.

ഇന്ധനക്ഷാമവും, പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാന്‍ വരും കാലത്തു നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന വിപ്ലവകരമായ പുരോഗതിയാണ് വാഹനരംഗത്തു വരാന്‍ പോകുന്നത്.

latest CARS BAJAJ AUTO
Advertisment