Advertisment

ഇടവകക്കാരുടെ ഇടപെടല്‍ : വിമത വൈദികരുടെ നീക്കം പൊളിഞ്ഞു. എറണാകുളം സെന്‍റ് മേരീസ് ബസ്ലിക്കയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനാകും

New Update

publive-image

Advertisment

കൊച്ചി : എറണാകുളം സെന്‍റ് മേരീസ് ബസ്ലിക്കയില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനാകും.

25 ന് ഓശാന ഞായറാഴ്ച രാവിലെ 7 മണിക്ക് നടക്കുന്ന തിരുക്കര്‍മ്മങ്ങളിലും പെസഹാ വ്യാഴാഴ്ച രാവിലെ 7 മണിക്ക് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷകളിലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കും.

നേരത്തെ ബസ്ലിക്കയില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാളിനെ പങ്കെടുപ്പിക്കില്ലെന്ന നിലപാടില്‍ വിമത വിഭാഗം ഉറച്ചു നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഉച്ചയോടെ ഇടവക ജനങ്ങളും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും സിവൈഎംഎ, എകെസിസി സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെടെ അറുപതോളം ആളുകള്‍ ബസ്ലിക്ക പള്ളി വികാരിയെ കണ്ട് കര്‍ദ്ദിനാളിനെ തിരുക്കര്‍മ്മങ്ങളില്‍ ക്ഷണിക്കാന്‍ ആവശ്യപ്പെടുകയും സമ്മതിപ്പിക്കുകയും അപ്പോള്‍ തന്നെ വികാരിയെയും കൈക്കാരന്മാരെയും കൂട്ടി സെന്‍റ് തോമസ്‌ മൌണ്ടിലെത്തി കര്‍ദ്ദിനാളിനെ നേരിട്ട് ക്ഷണിക്കുകയുമായിരുന്നു.

ഊഷ്മളമായ അന്തരീക്ഷത്തില്‍ വികാരിയെയും ഇടവകക്കാരെയും സ്വീകരിച്ച കര്‍ദ്ദിനാള്‍ അപ്പോള്‍ തന്നെ ക്ഷണം സ്വീകരിക്കുകയും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സമ്മതം അറിയിക്കുകയുമായിരുന്നു .

നേരത്തെ നോട്ടീസില്‍ പേര് വച്ചെങ്കിലും കര്‍ദ്ദിനാളിനെ ക്ഷണിക്കാന്‍ ബസ്ലിക്ക അധികൃതര്‍ 'മറന്നുപോകുകയായിരുന്നുവത്രെ'. എന്നാല്‍ വിശ്വാസികള്‍ ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് വന്നതോടെ വികാരിയും മറ്റും ഉണര്‍ന്നു പ്രവര്‍ത്തിച്ചു .

cardinal rcsc
Advertisment