Advertisment

ഷമിയ്‌ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി; ഫോണ്‍ കണ്ടുകെട്ടി; ബിസിസിഐയ്ക്ക് കത്തയച്ചു

New Update

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ കേസന്വേഷണം പൊലീസ് ശക്തമാക്കി. ഷമിയുടെ ഫോണ്‍ കണ്ടുകെട്ടിയ പൊലീസ് സംഘം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്രചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചു. ഷമി, മറ്റ് സ്ത്രീകളുമായി സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ഫോണാണ് പിടികൂടിയത്. കൊല്‍ക്കത്ത പൊലീസ് ജോയിന്റ് കമ്മിഷണര്‍ പ്രവീണ്‍ ത്രിപദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Advertisment

publive-image

പരാതിക്കാരിയും ഷമിയുടെ ഭാര്യയുമായ ഹസിന്‍ ജഹാനെ പൊലീസ് വിളിച്ചുവരുത്തി ഇവരുടെ പക്കലുണ്ടായിരുന്ന ഷമിയുടെ ഫോണാണ് പൊലീസ് സംഘം വാങ്ങിയത്. ചില രേഖകളും ഹസിന്‍ ജഹാന്‍ പൊലീസിന് കൈമാറി.

അതേസമയം കേസ് ഒത്തുതീര്‍ക്കാനുളള തീവ്രശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കൊല്‍ക്കത്തയില്‍ ഹസിന്‍ ജഹാന്റെ അഭിഭാഷകനുമായി ഇന്നലെ ദീര്‍ഘനേരം സംസാരിച്ചു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചില്ല.

അതേസമയം ഹസിന്റെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താനുളള ശ്രമങ്ങളുമായി കൊല്‍ക്കത്ത പൊലീസ് മുന്നോട്ട് പോവുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ സമയത്തും ഷമിയുടെ ഒപ്പം മറ്റൊരു യുവതി ഉണ്ടായിരുന്നുവെന്ന പുതിയ ആരോപണവും ഹസിന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Advertisment