Advertisment

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

New Update

കോട്ടയം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോട്ടയം വിജിലന്‍സ് കോടതി അംഗീകരിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നത്.

Advertisment

publive-image

വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി രണ്ട് മാസം മുന്‍പ് അന്വേഷണത്തിന് ഉത്തരവിട്ടത്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ്

ആവശ്യപ്പെട്ടതെങ്കിലും രണ്ട് തവണയായി വിജിലന്‍സ് ഒരു മാസത്തോളം സമയം നീട്ടി ചോദിച്ചു. കഴിഞ്ഞ തവണ സമയം നീട്ടി ചോദിച്ചപ്പോള്‍ കോടതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായാണ് സൂചന. ചിലരുടെ മൊഴി എടുക്കാതിരുന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തിരിച്ചയച്ചിരുന്നു. ഈ മൊഴികള്‍ കൂടി എടുത്തതിന് ശേഷമുള്ള പുതിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്ന് സമര്‍പ്പിച്ചത്.

Thomas chandi
Advertisment