Advertisment

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചു..! ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരന്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

New Update

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരന്‍ തോമസിനെതിരെയാണ് കേസ്. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment

publive-image

പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് മഠത്തിലെ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയുടെ മൊഴി പോലീസ് എടുത്തിരുന്നു.

കന്യാസ്ത്രീയെ നിരീക്ഷിക്കാനും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവയ്ക്കാനും ടയറിന്റെ കാറ്റ് അഴിച്ചുവിടണമെന്നും നിര്‍ദേശം നല്‍കിയെന്നായിരുന്നു മഠത്തിലെ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പുറത്തുപോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കണെമന്നും ജീവനക്കാരന് നിര്‍ദേശം നല്‍കിയിരുന്നതായി പരാതിയില്‍ കന്യാസ്ത്രീ ചൂണ്ടിക്കാണിച്ചിരുന്നു.

Advertisment