Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സെക്‌സ് റാക്കറ്റുകള്‍ക്ക് വിറ്റു; ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ കേസ്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഓണ്‍ലൈനായി ചിത്രീകരിച്ച് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകള്‍ക്ക് വിറ്റ കേസില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ സിബിഐ കേസെടുത്തു.

ടിവി സീരിയലുകളില്‍ ഉള്‍പ്പെടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഹരിദ്വാര്‍ സ്വദേശിക്കെതിരെയാണ് കേസ്. സിനിമാനടൻ എന്നു സ്വയം പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെയാണു വിവിധ രാജ്യങ്ങളിൽ ഉള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രതി വലയിൽ വീഴ്ത്തിയിരുന്നത്.

മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇയാളുടെ വീട്ടിൽ‌ റെയ്ഡ് നടത്തിയ സിബിഐ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവയുടെ ഫൊറൻസിക് പരിശോധന നടത്തി. യുഎസ്, യൂറോപ്പ് തെക്കൻ ഏഷ്യ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള 10–16 വയസ്സിനും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാൾ വിവിധ രാജ്യങ്ങളിൽ ഉള്ളവർക്കു കൈമാറിയത്.

Advertisment