Advertisment

രോഗികളുടെ ചികിത്സ; പേഷ്യന്റ്‌സ് ഹെല്‍പ്പിങ് ഫണ്ട് സൊസൈറ്റി കുവൈറ്റ് ഫര്‍വാനിയ ഹോസ്പിറ്റലിന് ചെക്ക് കൈമാറി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പേഷ്യന്റ്‌സ് ഹെല്‍പ്പിങ് ഫണ്ട് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ഫവ്‌സാന്‍ 188,00 കെഡിയുടെ ചെക്ക് ഫര്‍വാനിയ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ബറാക്കിന് കൈമാറി.

ആശുപത്രിയിലെ അക്കൗണ്ടിംഗ് വിഭാഗം മേധാവി ഖലീദ് അല്‍ സുബൈ, സൊസൈറ്റിയിലെ ഫോളോ അപ്പ് ഡിപ്പാര്‍ട്ടുമെന്റ് മേധാവി അബ്ദുല്‍ ജഹ്ലാന്‍ എന്നിവര്‍ പങ്കെടുത്തു.

സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന രോഗികള്‍ക്കുള്ള റേഡിയേഷന്‍, മെഡിക്കല്‍ അനാലിസിസ് (ചെക്ക് അപ്പുകള്‍), ഡയാലിസിസ് എന്നിവയ്ക്കു വേണ്ടിയാണ് തുക കൈമാറിയത്.

ആശുപത്രിയില്‍ പണമടയ്ക്കാന്‍ കഴിയാത്ത രോഗികള്‍ക്കു വേണ്ടി അവരുടെ ചെലവുകള്‍ക്ക് വഹിക്കുന്ന സൊസൈറ്റിക്ക് അല്‍ ബറാക്ക് നന്ദി പറഞ്ഞു.

Advertisment