Advertisment

സിഎഎസ് എസ്‌കുവൈറ്റ് "ഓണാട്ടുകരഫെസ്റ്റ് 2018 "

New Update

കുവൈറ്റ് : ഒരിക്കൽ കൂടി പ്രവാസ ഭൂമിയായ കുവൈറ്റിന്റെ മണ്ണില് ഇതിഹാസങ്ങളുടെ പുതിയ ഏടുകള് എഴുതിച്ചേര്ത്തു കൊണ്ട് ചെട്ടികുളങ്ങര 'അമ്മ സേവാസമതി (CASS- Kuwait) തുടർച്ചായി മൂന്നമതു വർഷം ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം കൊണ്ടാടുന്നു .ഓണാട്ടുകര ഫെസ്റ്റ് 2018 ഫെബ്രുവരി 2 ന് വെള്ളിയാഴിച്ച രാവിലെ 10 മുതൽ 7 വരെ കുവൈറ്റിലെ അബ്ബാസിയ സെന്ട്രല് സ്കൂള് അങ്കണത്തില് കുവൈറ്റിലെ വിവിധ സാംസ്കാരിക നായകന്മാര് പങ്കെടുക്കുന്നു .

Advertisment

publive-image

താനവട്ടങ്ങളുടെ തമ്പുരാന്  വിജയരാഘവക്കുറുപ്പും സംഘവവും അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടുകൾക്ക് കുവൈറ്റ് ശ്രീ ഭദ്രാ കുത്തിയോട്ട സമിതിയിലെ കര്മ്മ ധീരരായ യുവാക്കള് ചുവടു വയ്ക്കുന്നു .

ഓണാട്ടുകരയുടെ ഗായകൻ കായംകുളം ബാബുവിന്റെയും സംഘത്തിന്റെയും ഭക്തി ഗാനസുധയ്ക്ക് ശേഷം ആർപ്പു വിളികളുടെയും താലപ്പോലികളുടെയും അകമ്പടിയോടെ പതിമൂന്ന് കരകളുടെയും കുതിരയും , തേരും , ഹനുമാനും ,ഭീമനും കെട്ടു കാഴ്ചകള്ക്കൊപ്പം പഞ്ചാരിമേളവും തായമ്പകയും ഒരുക്കി ക്കൊണ്ട് അമ്മയുടെ മക്കള് പരമ്പരാഗതമായ രീതിയില് കുതിര മൂട്ടില് കഞ്ഞി സദ്യയും ഒരുക്കുന്നു. എല്ലാ ഭക്തജനങ്ങളെയും അമ്മയുടെ നാമത്തില് സ്വാഗതം ചെയുന്നു .

കൂടുതൽ വിവരങ്ങൾക്ക് : അനിൽ -99068736 ,പ്രമോദ് -98007684 ,ഹനീഷ്-66610405 ,ജ്യോതിരാജ് -98752200 .

kuwait
Advertisment