Advertisment

ഐഎസ്ഐഎസ്, അൽഖ്വയ്ദാ തീവ്രവാദികളുടെ സാന്നിധ്യം കേരള - കേന്ദ്ര സർക്കാരുകൾ ഗൗരവമായിഅന്വേഷിക്കണം: കാത്തലിക്ക് ഫോറം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കൊച്ചിയിലും പരിസരങ്ങളിലുമായി നിന്ന് ഏതാനും ഐഎസ്ഐഎസ്, അൽഖ്വയ്ദാ, ബന്ധമുള്ള തീവ്രവാദികളെ പിടികൂടിയത് കേരള-കേന്ദ്ര സർക്കാരുകൾ ഗൗരവമായി പരിശോധിക്കണം എന്ന് കാത്തലിക്ക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും കാത്തു പരിപാലിക്കണം എന്നുള്ളത് ജനാധിപത്യ ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുന്ന തരത്തിൽ, ലോകമെമ്പാടും അസ്ഥിരത ഉണ്ടാക്കുന്ന അൽഖ്വയ്ദാ എന്ന തീവ്രവാദ സംഘടനയുടെ അംഗങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ എത്തി എന്നുള്ളത് ഇവിടുത്തെ ആളുകളിൽ ഭയം ഉളവാക്കുന്നു.

നമ്മുടെ സംസ്ഥാനം ക്രമസമാധാനപാലനത്തിലും, ഇതര സമുദായങ്ങളും, വ്യക്തികളും തമ്മിലുള്ള ബന്ധത്തിൽ ലോകത്തിനു മുമ്പിൽ ഏറെ മാതൃകകൾ സൃഷ്ടിച്ചവരാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പ്രയാണത്തിന് ഏറെ അത്യാവശ്യവും, അതിലുപരി നമ്മുടെ സഹോദരങ്ങളാണ് അതിഥി തൊഴിലാളികൾ, നമ്മുടെ അതിഥി തൊഴിലാളികളെ മറയാക്കി തീവ്രവാദ സംഘടനയുടെ പ്രവർത്തകർ കടന്നുകൂടുന്നത് നമ്മുടെ സാമൂഹ്യജീവിതത്തിൽ ഭീഷണിയാണ്.

കേരളത്തിന്റെ വ്യാവസായിക നിർമ്മാണ മേഖലയിൽ ഏറെ സംഭാവനകൾ നൽകുന്ന അതിഥി തൊഴിലാളികളെ സംബന്ധിച്ച് തിരിച്ചറിയൽ രേഖ ഉൾപ്പെടെ വ്യക്തമായ രൂപരേഖ ഉണ്ടാക്കുവാനും അവർക്കാവശ്യമായ സംരക്ഷണം നൽകുവാനും, അതിനു ആവശ്യമായ ക്രമീകരങ്ങൾ ഒരുക്കി അധികാരികളെ കൂടുതൽ ശക്തിപ്പെടുത്താൻ തയ്യാറാവണം.

അതിഥി തൊഴിലാളികളുടെ മറവിൽ തീവ്രവാദം, മതാന്തര പ്രണയവിവാഹം, പ്രണയവിവാഹത്തിന് മറവിലുള്ള ജിഹാദി പ്രവർത്തനങ്ങൾ ഇവയിലൊക്കെയും ഗൗരവ തലത്തിലുള്ള ഇടപെടൽ നടത്തുവാൻ അധികാരികൾ തയ്യാറാവണം.

തീവ്രവാദ പ്രവർത്തങ്ങൾക്കു ആവശ്യമായ സാമ്പത്തിക ശേഖരണത്തിന് അടക്കം കേരളം ഉപയോഗിക്കാൻ ശ്രമിച്ചു എന്നുള്ള തരത്തിൽ പുറത്തു വരുന്ന വാർത്തകൾ ഗൗരവം തന്നെയാണ്. നേരത്തെ രാജ്യത്തു നിരോധിച്ച ചില തിവ്രവാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങൾ പോലും കേരളത്തിൽ ആയിരുന്നു എന്നുള്ളതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

വാഗമൺ, കനകമല സംഭവങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. ഇത്തരം സംഘടനകൾ വിട്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നവരെ കുറിച്ചും അന്വേഷിക്കേണ്ടതാണ്.

ദേശീയ പ്രാധാന്യം ഉള്ള ഇത്തരം വിഷയങ്ങളിൽ കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾ യോജിച്ച് പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യം ആണ്. നമ്മുടെ നാടിന്റെ സമാധാനപരമായ മുന്നേറ്റത്തിന് എല്ലാത്തരം ആളുകളുടെയും യോജിച്ച കൂട്ടായ്മ ആവശ്യമാണ്.

എല്ലാത്തരം ആളുകളെയും വിശ്വാസത്തിൽ എടുക്കുവാനും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മുറിവേല്പിക്കുന്ന മത മൗലിക തീവ്രവാദികളെ യും. അവർക്കു ഒത്താശ ചെയ്യുന്നവരെയും ഒറ്റപെടുത്തേണ്ടതാണ്.

നമ്മുടെ നാടിന്റെ ചരിത്രത്തെയും, പാരമ്പര്യത്തെയും എന്തിനേറെ സ്വതന്ത്ര്യ സമര ചരിത്രത്തെയും, സാമൂഹ്യ നവോത്ഥാനത്തേയും, താല്പര്യപൂർവം വെട്ടിമുറിക്കുന്ന സമകാലീക രാഷ്ട്രീയം ഏറെ അപകടം ക്ഷണിച്ചു വരുത്തും.

ഏറെ അഭിമാനത്തോടെ ലോകത്തിന്റെ മുൻപിൽ മാതൃകയായ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരത അഭങ്കുരം കാത്തുസൂക്ഷിക്കുവാൻ ഭരണാധികാരികൾക്ക് ഏറെ ഉത്തരവാദിത്തം ഉണ്ട്. അതോടൊപ്പം നാടിന്റെ നിലനിൽപിന് വേണ്ടി ഏറെ ത്യാഗം സഹിക്കേണ്ടി വന്ന സമുദായിക, രാഷ്ട്രീയ, സാമൂഹ്യ സംഘടനകളെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു വേണം ഏതു നടപടിയും തുടങ്ങുവാൻ.

ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കത്തൊലിക് ഫോറം പ്രസിഡന്റ്‌ ബിനു ചാക്കോ ആവശ്യപ്പെട്ടു.

kochi news
Advertisment