Advertisment

ജെസ്‌ന തിരോധാനം: ജെസ്നയെ കണ്ട മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

New Update

Advertisment

മലപ്പുറം: കാണാതായ ജെസ്‌നയെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ കണ്ടതായി സംശയമുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ക്കിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ‌‍ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കും.

ജെസ്നയെ കണ്ടതായി പറഞ്ഞ നാലുപേരില്‍ മൂന്നുപേരും നേരത്തേ സ്‌പെഷല്‍ ബ്രാഞ്ചിനു നല്‍കിയ മൊഴിക്ക് വിരുദ്ധമായ മൊഴിയാണ് അന്വേഷണസംഘത്തിന് ഇന്നലെ നല്‍കിയത്. നാലാമത്തെയാള്‍ ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെയാണു കണ്ടതെന്ന നിലപാട് ആവര്‍ത്തിച്ചു.

അടിസ്‌ഥാനത്തില്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും കടകളിലെ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കോട്ടക്കുന്നിനോടു ചേര്‍ന്നുള്ള കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റാന്‍ഡിലും സംഘം പരിശോധന നടത്തി. അന്വേഷണസംഘം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും.

വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന ഡിജിപിയുടെ അറിയിപ്പാണ് പാര്‍ക്ക്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പതിച്ചത്.

ജെസ്‌ന മാറി നില്‍ക്കുകയോ അല്ലെങ്കില്‍ ആരെങ്കിലും മാറ്റി നിര്‍ത്തിയതോ ആവാമെന്ന് പിതാവ് ജെയിംസ് പറഞ്ഞിരുന്നു. വീട്ടില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്തിയത് തിരുവനന്തപുരത്തെ സ്വാമിയുടെ ഉപദേശ പ്രകാരമെന്നും വീട്ടില്‍ പരിശോധന നടക്കാന്‍ ഇടയാക്കിയത് നിര്‍മ്മാണ മേഖലയിലെ തന്റെ ഉയര്‍ച്ചയില്‍ അസൂയപൂണ്ട ചിലരുടെ നീക്കം മൂലമെന്നും ജെയിംസ് ആരോപിച്ചിരുന്നു.

സിബിഐ അന്വേഷണത്തിനായി ശ്രമിച്ചത് പൊലീസ് അന്വേഷണം വഴിതെറ്റുന്നോ എന്ന് തോന്നിയപ്പോള്‍ ആണെന്നും , പഴുതടച്ച പരിശോധനകള്‍ തുടരണമെന്നും നുണ പരിശോധനയ്ക്കും തയ്യാറെന്നും പെണ്‍കുട്ടിയുടെ പിതാവ് ജെയിംസ് ജോസഫ് വ്യക്തമാക്കിയിരുന്നു.

Advertisment