Advertisment

മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ; പാലക്കാട് പുതിയ കോച്ച്‌ ഫാക്ടറി ആവശ്യമില്ലെന്ന് റെയില്‍വേ മന്ത്രാലയം

New Update

Image result for പാലക്കാട് പുതിയ കോച്ച്‌ ഫാക്ടറി

Advertisment

ന്യൂ​ഡ​ല്‍​ഹി: പാ​ല​ക്കാ​ട് ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്ത് ഇ​നി​യൊ​രു കോ​ച്ച്‌ ഫാ​ക്ട​റി ആ​വ​ശ്യ​മി​ല്ലെ​ന്ന് റെ​യി​ല്‍​വെ ലോ​ക്സ​ഭ​യി​ല്‍ അ​റി​യി​ച്ചു. എം​പി​മാ​രാ​യ എം.​ബി രാ​ജേ​ഷും എ. ​സമ്പത്തും രേ​ഖാ​മൂ​ലം ന​ല്‍​കി​യ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. റെ​യി​ല്‍​വെ സ​ഹ​മ​ന്ത്രി​യാ​ണ് ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ല്‍​കി​യ​ത്.

കോ​ച്ചു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ നി​ല​വി​ലു​ള്ള കോ​ച്ച്‌ ഫാ​ക്ട​റി​ക​ള്‍ മു​ഖേ​ന സാ​ധി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ പു​തു​താ​യി കോ​ച്ച്‌ ഫാ​ക്ട​റി​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് മ​ന്ത്രി ലോ​ക്സ​ഭ​യെ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ എം.​ബി രാ​ജേ​ഷ് എം​പി​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ല്‍​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ ക​ത്ത് അ​യ​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് കോ​ച്ച്‌ ഫാ​ക്ട​റി​യു​ടെ ആ​വ​ശ്യം ഇ​ല്ലെ​ന്നാ​യി​രു​ന്നു ക​ത്തി​ല്‍ മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

Advertisment