Advertisment

"സി.എച്ച് ജ്വലിക്കുന്ന ഓർമ്മകൾ": എക്സിബിഷൻ വെള്ളിയാഴ്ച

author-image
admin
Updated On
New Update

ജിദ്ദ: ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയും മുൻ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയാസാഹിബിന്റെ 35 മത് ചരമ വാർഷികത്തോട് അനുബന്ധിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന "സി.എച്ച് ജ്വലിക്കുന്ന ഓർമ്മകൾ "എന്ന തലകെട്ടിലുള്ള എക്സിബിഷൻ സി എച്ച് ചരമദിനമായ സ പതംബർ 28ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ശറഫിയ്യ ഇംപാല വില്ലയിൽ അരങ്ങേറും.

Advertisment

publive-image

സി.എച്ച് മുഹമ്മദ് കോയയുടെ പൊതു ജീവിതത്തിലെ അത്യപൂർവ്വമുഹൂർത്തങ്ങളിലെ ഫോട്ടോകളുടെ പ്രദർശനം, സി.എച്ച് എഴുതിയ പുസ്തകങ്ങളുടെയും, സിഎച്ചിനെ കുറിച്ച് എഴുതപെട്ട പുസ്തകങ്ങളുടെയും പ്രദർശനവും വിൽപനയും

സി.എച്ചിന്റെ പ്രഭാഷണങ്ങളുടെയും സി.എച്ചിനെ കുറിച്ചുള്ള  ഡോക്യുമെൻററികളുടെയും   പ്രദർശനം, സി എച്ചിനെ  കുറിച്ച് കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ പല പത്രങ്ങളിലായി വരച്ച കാർട്ടൂണുകളുടെയും കാരികേച്ചറുകളുടെയും പ്രദർശനം, സി- എച്ചിന്റെ പ്രശസ്തമായ ഫലിതങ്ങൾ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തലമുറകളെ ചിന്തിപ്പിക്കുന്ന സി എച്ചിന്റെ മൊഴിമുത്തുകളുടെ വൻ ശേഖരം, സി- എച്ച് എന്ന പത്രാധിപരുടെ പ്രശസ്തമായ മുഖപ്രസംഗങ്ങൾ, സി.എച്ചിനെ കുറിച്ച് രാഷ്ട്രീയ, സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രതികരണങ്ങൾ, സി.എച്ച് സ്ഥാപിച്ച സർവ്വകലാശാലകൾ അടക്കമുള്ള ഭരണരംഗത്തെ സംഭാവനകളെ കുറിച്ചുള്ള ആ വിഷ്കാരങ്ങൾ തുടങ്ങി സി.എച്ചിനെ അനുസ്മരിക്കുന്ന പാട്ടുപുരയും കുട്ടികൾ അടക്കമുള്ള കലാകാരൻമാർ സി.എച്ചിനെ തൽസമയം സന്ദർശകർക്ക് വരച്ച് നൽകുന സ്റ്റാളുകൾ ,കുട്ടികൾക്കുള്ള മത്സരങ്ങൾ, മുതിർന്നവർക്ക് ചോദ്യം ഉത്തരം പരിപാടി അടക്കമുള്ള ഒട്ടേറെ സവിശേഷതകൾ അടങ്ങിയ പരിപാടിയിൽ ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശന കർമ്മവും നടക്കുന്നതാണ്. പ്രമുഖ ചരിത്രകാരൻ എം.ജി സ്' നാരായണൻ, കെ.എം.ഷാജി MLA എന്നിവരുടെ നാട്ടിൽ നിന്നുള്ള തൽസമയ സി.എച്ച് അനുസ്മരണ പ്രഭാഷണങ്ങൾ പ്രദർശന നഗരിയിൽ വരുന്നവർക്ക് കാണാൻ സംവിധാനമുണ്ടാവും,

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടിക്ക് അന്തിമരൂപം നൽകി.

അൻവർ ചേരങ്കെ, സി- കെ, റസാഖ് മാസ്റ്റർ, വി.പി.അബദു റഹ്മാൻ, എ.കെ.ബാവ ,

അബദുള്ള പാലേരി,

നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകളം, അസീസ് കോട്ടോ പാടം, ഷൗക്കത്ത് ഞാറക്കോടൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു, അബൂബക്കർ അരിമ്പ്ര സ്വാഗതവും സി.സി കരീം നന്ദിയും പറഞ്ഞു

 

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി

Advertisment